ലോകസുന്ദരി വധശിക്ഷ

0

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ലോകസുന്ദരി മത്സാര്‍ത്ഥിയും മോഡലുമായ ജൂലിയാനാ ലോപ്പസ് സാറാസോള വധശിക്ഷ ലാപ്‌ടോപ്പിനുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് കൊളംബിയന്‍ സുന്ദരിയെ പിടികൂടിയത്. ജൂലിയാനാ ലോപ്പസ് എന്ന 22 കാരി ചൈനയിലാണ് പിടിയിലായത്. വിമാനത്താവളത്തില്‍ വെച്ച് മയക്കുമരുന്ന് നിറച്ച പഌസ്റ്റിക് ബാഗ് ഇവരുടെ ലാപ്‌ടോപ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മിസ് ആന്റിയോക്വിയയില്‍ തെരഞ്ഞെടുക്കപ്പെട്ട താരമാണ് ജൂലിയാനാ ലോപ്പസ്. ടെലിവിഷന്‍ പരിപാടികളിലെ അവതാരക, മോഡല്‍, ഫുട്‌ബോള്‍ കളിക്കാരി എന്നീ മേഖലകളില്‍ കൊളംബയില്‍ സുപരിചിതയാണ് ജൂലിയാനാ ലോപ്പസ്. മിസ് വേള്‍ഡ് മെഡലിയന്‍ മത്സരത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു താരം. ഇതിനായി കൊളംബയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ചൈനയിലേക്ക് പോകുന്നതിനിടെയാണ് താരത്തെ പിടികൂടുന്നത്. ഗാംഗ്ഷൂ വിമാനത്താവളത്തില്‍ വെച്ചാണ് ലാപ്‌ടോപിനുള്ളില്‍വെച്ച് കടത്താനിരുന്ന മയക്കുമരുന്ന് പിടികൂടുന്നത്. വീട്ടുകാര്‍ക്ക് മകളെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. മയക്കുമരുന്ന് കടത്തിന് ചൈനയില്‍ പിടിയിലായിരിക്കുന്ന വിവരം കൊളംബിയന്‍ എംബസിയാണ് അറിയിരിക്കുന്നത്. ചൈനയില്‍ മയക്കുമരുന്ന് കടത്തുന്നതില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധശിക്ഷയാണ് നല്‍കാറുള്ളത്.

Share.

About Author

Comments are closed.