സുരേഷ് ഗോപിയുടെ മകനും സിനിമയിലേക്ക്

0

മമ്മൂട്ടിയുടെയും ജയറാമിന്റെയും മക്കള്‍ക്ക് പിന്നാലെ നായകനായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും സിനിമയിലേക്ക്. ഫ്രൈഡെ ഫിലിംസ് നിര്‍മ്മിക്കുന്ന മുത്തുഗൗവ് എന്ന ചിത്രത്തിലാണ് ഗോകുല്‍ സുരേഷ് പ്രധാന വേഷം ചെയ്യുന്നത്. നവാഗതനായ വിപിന്‍ ദാസാണ് സംവിധായകന്‍. ഛായാഗ്രഹണം ഉള്‍പ്പടെ ഈ സിനിമയുടെ പ്രധാന ടെക്‌നീഷ്യന്മാരെല്ലാം പുതുമുഖങ്ങളാണ്. താരനിര്‍ണയം പുരോഗമിക്കുകയാണ്. വിജയ് ബാബുവും, സാന്ദ്ര തോമസും ചേര്‍ന്ന ഫ്രൈഡെ ഫിലിംസാണ് മുത്തുഗൗ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളുടെ കൂട്ടായ്മയായ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍കര്‍ സല്‍മാന്‍ മലയാള സിനിമയില്‍ ചുവടുവെച്ചത്. ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇവര്‍ക്കൊപ്പമാണ് മറ്റൊരു താരപുത്രനും വെള്ളിത്തിരയില്‍ തിളങ്ങാന്‍ ഒരുങ്ങുന്നത്.

Share.

About Author

Comments are closed.