മമ്മൂട്ടി എ.കെ സാജന് ചിത്രം

0

മലയാള സിനിമയ്ക്ക് കരുത്തുറ്റ ആക്ഷന്‍ കഥാപാത്രങ്ങള്‍ സമ്മാനിച്ച എ.കെ സാജന്‍ ഇടവേളയ്ക്ക് ആക്ഷന്‍ ചിത്രവുമായി മടങ്ങിവരുന്നു. കമലിന്റെ ഉട്യോപ്യയിലെ രാജാവിന്റെ സെറ്റിലെത്തിയാണ് എ.കെ സാജന്‍ ചിത്രത്തിന്റെ കഥ പറഞ്ഞത്. കഥകേട്ട മമ്മൂട്ടി മറ്റ് ചിത്രങ്ങള്‍ നീട്ടിവെച്ച് ഈ ചിത്രം ഉടന്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായ ധ്രുവത്തിലെ നരസിംഹമന്നാടിയാരെ സൃഷ്ടിച്ചത് എസ്.എന്‍.സ്വാമിയും എ.കെ സാജനും ചേര്‍ന്നായിരുന്നു. ധ്രുവത്തിന് മുകളില്‍ നില്‍ക്കുന്ന കഥാപാത്രമായേക്കാവുന്ന അഡ്വ: ലൂയി പോത്തന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുകയെന്ന് അറിയുന്നു. സിനിമയുടെ പേരും മറ്റ് വിവരങ്ങളും ഉടന്‍ പ്രഖ്യാപിക്കും. വിദേശത്തുള്ള മമ്മൂട്ടി തിരിച്ചെത്തിയാലുടന്‍ ആഗസ്തില്‍ തന്നെ ഷൂട്ടിങ് തുടങ്ങും. 

Share.

About Author

Comments are closed.