ചാള്സ് ശോഭരാജിന്റെ അപരന് പിടിയില്

0

ബിക്കിനി കില്ലര്‍ ചാള്‍സ് ശോഭരാജിന്റെ പേരിലും വ്യാജന്‍ വിലസുന്നു. ചാള്‍സ് ശോഭരാജിന്റെ പേര് ഉപയോഗിച്ച് നവീന്‍ വൈ സിംഗ് എന്നയാള്‍ ഇതുവരെ പതിനഞ്ച് പെണ്‍കുട്ടികളെയാണ് വഞ്ചിച്ചിരിക്കുന്നത്. ഇയാളെ പോലീസ് കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തു. വിവാഹം വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ചതിക്കുഴില്‍ വീഴ്ത്തുന്നത് കുപ്രസിദ്ധ കൊലയാളിയായ ചാള്‍സ് ശോഭരാജിന് പുറമെ ഇയാള്‍ യുവരാജ് സിംഗ് എന്ന പേരിലും അറിയപ്പെടുന്നു. ഇയാള്‍ ഒരു മനോരോഗിയായ കൊലയാളിയല്ല, ഇയാള്‍ക്ക് 32 വയസ്സ് പ്രായമുണ്ട്. രാജ്പുത് സമൂഹത്തില്‍പെട്ട പെണ്‍കുട്ടികളെ ആണ് ഇയാള്‍ വലവീശി പിടിക്കുന്നത്. പെണ്‍കുട്ടികളുടെ വീട്ടില്‍ പോയി വിവാഹം ആലോചിക്കുകയും പിന്നീട് അടുത്തിടപഴകി പാട്ടിലാക്കി ഫോട്ടോകള്‍ എടുക്കുകയും ചെയ്യും. ഫേസ്ബുക്കില്‍ പുതിയ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടികളെ ഭീഷണി പെടുത്തുകയും ചെയ്യുകയാണ് ഇയാളുടെ പണി. ഫേസ്ബുക്ക് ഫോട്ടോ മോര്‍ഫ് ചെയ്തു വിവാഹം കഴിഞ്ഞതായി ഇയാള്‍ അപ്‌ഡേറ്റും ചെയ്യും. പെണ്‍കുട്ടികളെയും വീട്ടുകാരെയും ഇതു കാണിച്ച് ഭീഷണി പെടുത്തുകയായിരുന്നു ഇയാള്‍ ചെയ്തത്. പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുമെന്നുമുള്ള ഭീഷണിയാണ് നടത്തിക്കൊണ്ടിരുന്നത്. പെണ്‍കുട്ടികളുമായി ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ അവരുടെ ബന്ധുക്കള്‍ക്ക് കാണിച്ച് കൊടുക്കുകയും കല്യാണം കഴിഞ്ഞതായി അറിയിക്കുകയും ചെയ്യുകയാണ് പതിവ്. ഈയിടെ 23 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുകയും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. നേരത്തെ ചെയ്തിരുന്ന ഭീഷണി ഇവിടെയും തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയാണ് ഉണ്ടായത്. അന്വേഷണത്തിനിടെയാണ് പോലീസ് ഇയാളെ കഴിഞ്ഞാഴ്ച പിടികൂടുന്നത്.

Share.

About Author

Comments are closed.