ഹോളിവുഡ് ലോകത്തെക്കുറിച്ച് പറയാന്‍. മലയാളത്തിലെയും ഇന്ത്യയിലെയും താരങ്ങള്‍ കൊതിക്കുന്ന സ്വപ്ന നേട്ടമായ ഹോളിവുഡ് നടന്മാര്ക്കൊപ്പം പേരെഴുതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് ഈ അഭിനയപ്രതിഭബൈബിളിനെ ആസ്പദമാക്കി ഹോളിവുഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ താരം വേഷമിട്ടതായിട്ടാണ് റിപ്പോര്‍ട്ട്.കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ചിത്രത്തില്‍ യൂദാസിന്റെ വേഷം താരം പൂര്‍ത്തിയാക്കിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ നടന്മാര്ക്ക് സാധാരണ കിട്ടുന്നത് പോലെ ഇന്ത്യന്‍ സംവിധായകരുടെ ഇംഗഌഷ് സിനിമയല്ല. മറിച്ച് ലോകപ്രശസ്തരായ ഹോളിവുഡ് താരങ്ങള്‍ അഭിനയിച്ച ഹോളിവുഡിലെ വന്‍കിട നിര്‍മ്മാണക്കമ്പനിയുടെ ചിത്രമാണ് ഇതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ താരത്തിന്റെ സിനിമയിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞതായും മലയാളത്തില്‍ ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രതിഫലം കിട്ടിയാതായുമൊക്കെയാണ് അണിയറ കഥകള്‍.ലുക്ക് ഒന്നുകൊണ്ട് മാത്രം താരത്തെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. കമലിന്റെ ഗദ്ദാമയ്ക്കായി ദുബായില്‍ എത്തിയപ്പോള്‍ ഒരു മാളില്‍ വെച്ച് സിനിമയിലെ ആള്ക്കാര് കാണുകയും ചിത്രത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് ശശി കലിംഗ സിനിമയിലേക്ക് എത്തിയത്.
ശശി കലിംഗ ഹോളിവുഡിലേക്ക്
0
Share.