വിവാദമായ കുരങ്ങൻ സെല്ഫി കേസ് ഒത്തുതീര്പ്പായി

0

2011ലായിരുന്നു ഡ്വിഡ് സ്ലേറ്റര് എന്ന ഫൊട്ടോഗ്രാഫറുടെ ഇന്തോനേഷ്യന് സന്ദര്ശനം. ഇതാണ് രാജ്യാന്തര ശ്രദ്ധയാകർഷിച്ച കുരങ്ങന് സെല്ഫി വിവാദത്തിനു വഴിതെളിച്ചത്. വനത്തിലൂടെയുള്ള ഈ യാത്രയിലാണ് സ്ലേറ്റര് മകാകേ ഇനത്തില് പെട്ട കുരങ്ങന്മാര്ക്കു ക്യാമറ നല്കുകയും അവ തനിയെ അവയുടെ അനവധി ചിത്രങ്ങളെടുക്കുകയും ചെയ്ത സംഭവിത്തിനു തുടക്കം. ഇതില് നിന്നും മികച്ച സെല്ഫികള് തിരഞ്ഞെടുത്ത് സ്വിഡ് സ്ലേറ്റര് പ്രസിദ്ധീകരിച്ചതോടെയാണ് വിവാദങ്ങള്ക്ക് തുടക്കമായത്.
വന്യജീവികളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നും അവയെ അനധികൃതമായി പരിശീലിപ്പിക്കാന് ശ്രമിച്ചെന്നും സ്ലേറ്ററിനെതിരെ ആരോപണമുയര്ന്നു. മൃഗസംരക്ഷണ സംഘടനയായ പെറ്റ സ്ലേറ്ററിനെതിരെ ബ്രിട്ടീഷ് കോടതിയില് പരാതി നല്കുകയും ചെയ്തു. ഇതോടെ രണ്ടു വര്ഷം നീണ്ട നിയമ പോരാട്ടത്തിനു തുടക്കമായി.
കുരങ്ങന്റെ സെല്ഫികള് വില്ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം അവയ്ക്കു തന്നെ ലഭിക്കണമെന്നായിരുന്നു പെറ്റയുടെ വാദം. അതേസമയം കുരങ്ങന്മാര്ക്ക് പ്രത്യേക പരിശീലനം നല്കിയെടുത്ത ചിത്രമല്ലിതെന്നു സ്ലേറ്ററും വാദിച്ചു. താന് സ്ഥരം സന്ദര്ശകനായതോടെ അവിടുത്തെ കുരങ്ങന്മാരുമായി നല്ല സൗഹൃദത്തിലായിരുന്നു. അതിനിടെയിൽ ഒരു കുരങ്ങന് താന് ചെയ്യുന്ന പ്രവൃത്തി അതേപടി അനുകരിച്ചതാണു സെല്ഫിയിലേക്കു നയിച്ചതെന്നും സ്ലേറ്റര് വാദിച്ചു. മാത്രമല്ല സെല്ഫിയെടുത്ത നാരുറ്റോ എന്ന കുരങ്ങന്റെ പേരിലല്ല പെറ്റ പരാതി നല്കിയതെന്നും സ്ലേറ്റര് കുറ്റപ്പെടുത്തിയിരുന്നു.
ഏതായാലും ഒടുവില് കോടതി സ്ലേറ്ററിന് അനുകൂലമായി തന്നെയാണ് വിധി പ്രസ്താവിച്ചത്. എന്നാല് സ്ലേറ്ററും പെറ്റയുമായി ഇതിനിടെയിൽ ഒത്തു തീര്പ്പിലെത്തിയിരുന്നു. ഇതനുസരിച്ച് ഫൊട്ടോകള് വിറ്റു കിട്ടുന്ന വരുമാനത്തിന്റെ 25 ശതമാനം സെല്ഫിയെടുത്ത കുരങ്ങന്മാരുടെ സംഘത്തിന്റെ സംരക്ഷണ ഫണ്ടിലേക്കു നല്കാമെന്നാണ് സ്ലേറ്റര് സമ്മതിച്ചത്. എന്തായാലും ഇതോടെ വർഷങ്ങൾ നീണ്ടുനിന്ന സെൽഫി വിവാദത്തിനു വിരാമമായി.

Share.

About Author

Comments are closed.