സൗദിയില് ഭീകരാക്രമണം: 18 മരണം

0

സൗദിയില് വീണ്ടും ഭീകരാക്രമണം. സൗദി അറേബ്യയിലെ ഷിയാപള്ളിയില് ചാവേര് ആക്രമണത്തില് 18 കൊല്ലപ്പെട്ടു. നിരവധിപ്പേര്ക്ക് പരുക്കേറ്റു. പടിഞ്ഞാറന് പ്രവിശ്യയിലെ അസീറില് മുസ്ലിം പള്ളിയിലായിരുന്നു സ്ഫോടനം. അസീറിലെ പൊലീസ് ക്യാംപിനകത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. കൊല്ലപ്പെട്ടവരില് പത്തു പേര് സുരക്ഷാ ഉദ്യോഗസ്ഥരാണ്. പരുക്കേറ്റവരില് ഒൻപതു പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം, മരണസംഖ്യ സംബന്ധിച്ച സ്ഥിരീകരിച്ച റിപ്പോര്ട്ടുകള് ലഭിച്ചിട്ടില്ല.ഇന്ന് ഉച്ചയ്ക്കാണ് സ്ഫോടനമുണ്ടായത്. അരയില് ബോംബ് കെട്ടി എത്തിയ ഭീകരന് പള്ളിക്കകത്ത് സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര് ജോലി ചെയ്യുന്ന പ്രദേശമാണിത്. രണ്ടു മാസത്തിനിടെ സൗദിയിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

Share.

About Author

Comments are closed.