പാക് ഭീകരന് മുഹമ്മദ് നവീദിനെ ദേശീയ അന്വേഷണ ഏജന്സി ഉദ്യോഗസ്ഥര് വിശദമായി ചോദ്യംചെയ്യും

0

ഇന്നലെ പിടിയിലായ പാക് ഭീകരന് മുഹമ്മദ് നവീദിനെ ദേശീയ അന്വേഷണ ഏജന്സി ഉദ്യോഗസ്ഥര് വിശദമായി ചോദ്യംചെയ്യും. ലഷ്ക്കറെ തായിബയുടെ ഭീകരപരിശീലനക്യാംപില് മൂന്നുവര്ഷമുണ്ടായിരുന്നതായി നവീദ് പൊലീസിന്റെ ചോദ്യംചെയ്യലില് സമ്മതിച്ചായി സൂചനയുണ്ട്. ജമ്മു കശ്മീരിലെ സമാധാനം തകര്ക്കാന് അതിര്ത്തികടന്നുള്ള ശ്രമം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില് പറഞ്ഞു.ജമ്മുകശ്മീരിലെ ഉധംപൂരില് ആക്രമണത്തിനിടെ പിടിയിലായ പാക്ക് ഭീകരന് മുഹമ്മദ് നവീദ് ജമ്മുവില് പൊലീസിന്റെ ചോദ്യംചെയ്യലില് നല്കിയ മൊഴികളില് വൈരുദ്ധ്യങ്ങളുണ്ട്. തന്റെ പേരും പ്രായവും ഇന്ത്യയില് എപ്പോള് എത്തിയെന്നതും നവീദ് മാറ്റിപ്പറയുകയാണ്. പാക്ക് അധിനവേശകശ്മീരില് ലഷ്ക്കറെ തായിബയുടെ ഭീകരപരിശീലന ക്യാംപില് മൂന്നുവര്ഷമുണ്ടായിരുന്നതായി നവീദ് സമ്മതിച്ചു. റമദാന് മാസാരംഭത്തിലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന് തുടങ്ങിയതെന്നും നവീദ് പൊലീസിനോട് പറഞ്ഞു.നവീദിനോടൊപ്പം ഇന്ത്യയിലേക്ക് കടന്ന ഭീകരരുടെ വിദാംശങ്ങള്, ഇവരുടെ ആക്രമണ പദ്ധതികള്, പാക്കിസ്ഥാനുമായി ബന്ധപ്പെട്ട വിവരങ്ങള് എന്നിവ എന്.െഎ.എയുടെ ചോദ്യംചെയ്യലില് നവീദില് നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. പഞ്ചാബിലെ ഗുര്ദാസ്പൂരിലുണ്ടായ ആക്രമണവുമായി കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എ.കെ. 47 തോക്കുകളും ഗ്രനേയിഡുകളും ഭീകകരുെട പക്കലുണ്ടായിരുന്നതായും ഭീകരനെ ജീവനോടെ പിടിക്കാന് സഹായിച്ച ഗ്രാമീണര്ക്ക് പുരസ്ക്കാരം നല്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയില് പറഞ്ഞു.ഭീകകരുമായുള്ള ഏറ്റുമുട്ടലില് മരിച്ച രണ്ട് ബി.എസ്.എഫ് ജവാന്മാരുടെ മൃതദേഹങ്ങള് സഹപ്രവര്ത്തകരുടെ ആദരവിനും ഒൗദ്യോഗിക ബഹുമതികള്ക്കുംശേഷം ജന്മസ്ഥലത്തേക്കയയ്ച്ചു. അറസ്റ്റിനെക്കുറിച്ച് ഇന്ത്യ ഒൗദ്യോഗികമായിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന് നല്കുന്ന സൂചന.

Share.

About Author

Comments are closed.