കൊല്ലത്ത് ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം, വിദ്യാര്ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു

0

ബസ് ജീവനക്കാര് വിദ്യാര്ത്ഥികളെ തല്ലിച്ചതച്ചു. കൊല്ലം അഞ്ചാലുംമൂടില് വിദ്യാര്ത്ഥികളെ സ്വകാര്യ ബസ് ജീവനക്കാര് ക്രൂരമായി മര്ദ്ദിച്ചു. ബസില് വിദ്യാര്ത്ഥികള്ക്ക് കണ്സെഷന് നല്കാത്തത് ചോദ്യം ചെയ്തതിനെ തുടര്ന്നാണ് വിദ്യാര്ത്ഥികളെ മര്ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബസ് ജീവനക്കാരെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയില് എടുത്തു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.ഇന്നലെ സ്വകാര്യ ബസില് കണ്സഷന് നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്ത്ഥികള് പ്രതിഷേധവുമായി എത്തിയിരുന്നു. പ്രകടനമായി എത്തിയ വിദ്യാര്ത്ഥികളെ ബസ ജീവനക്കാര് ക്രൂരമായി മര്ദ്ദിക്കുകയായിരുന്നു. പൊലീസ് എത്തി ഇരു കൂട്ടരെയും ശാന്തരാക്കിയശേഷം ചര്ച്ചയ്ക്കായി സ്റ്റേഷനിലെത്താന് നിര്ദ്ദേശിച്ചു. പൊലീസ് മടങ്ങിയതിനുപിന്നാലെയാണ് ബസ് ജീവനക്കാര് വടിയും ജാക്കിലിവറുമായി വിദ്യാര്ത്ഥികളെ നേരിട്ടത്.ജാക്കി ലിവര് എടുത്ത്പോലും ഇവര് വിദ്യാര്ത്ഥികളെ മര്ദ്ദിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അനുനയ ചര്ച്ചകള് നടത്തിയെങ്കിലും തീരുമാനമായല്ല. വിദ്യാര്ത്ഥികളെ മര്ദ്ദിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയല് ഹാജറക്കിയപ്പോള് അവിടെയും ജീവനക്കാര് അതിക്രമം കാണിച്ചു. വിദ്യാര്ത്ഥികളെ അനുകൂലിച്ച് സംസാരിച്ച മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടറെ ചിലര്പിടിച്ചു തള്ളുകയായിരുന്നു. കോടതിയില് ഹാജരാക്കാന് കൊണ്ടുവന്നപ്പോള് പ്രതികള് വെഹിക്കിള് ഇന്സ്പെക്ടര് വി എസ്. വിനോദിനെ കയ്യേറ്റം ചെയ്യാന് ശ്രമിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. അക്രമത്തില് പരിക്കേറ്റ വിദ്യാര്ത്ഥികള് ചികിത്സയിലാണ്.

Share.

About Author

Comments are closed.