നടന് ജയറാം ജയിലിലേക്ക്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ജയറാം എത്തുന്നത്. തടവുകാരിലെ മേളവിദ്വാന്മാര്ക്കൊപ്പം തായമ്പക കൊട്ടിക്കയറാന്‍ നടന് ജയറാമുമുണ്ടാകും.ജയിലില്‍ ചെണ്ടവാദനം പഠിച്ച 12 തടവുകാര്‍ ജയറാം ഉള്‍പ്പെട്ട മട്ടന്നൂര്‍ വാദ്യ സംഘത്തിനൊപ്പം ചെണ്ട കൊട്ടും. ആഗസ്റ്റ് 16 ന് ജയിലിലെ തുറന്ന വേദിയിലാണ് ചെണ്ടമേളം അരങ്ങേറുക.തന്റെ സഹായത്തോടെ മേളം പഠിച്ചവര്‍ക്കൊപ്പം കൊട്ടാനാണ് നടന് എത്തുന്നത്. തടവുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജയറാം ഏപ്രില്‍ 26 ന് തന്റെ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ വഴി മേളം പഠിക്കാന്‍ ആഗ്രഹിക്കുന്ന തടവുകാര്‍ക്ക് ചെണ്ട സൗജന്യമായി നല്‍കിയിരുന്നു. 10 ചെണ്ടകളായിരുന്നു നല്‍കിയത്. കുന്ദംകുളത്ത് നിര്‍മ്മിച്ച ഏറ്റവും മികച്ച ചെണ്ടയായിരുന്നു ജയറാം നല്‍കിയത്. ഒരുവര്‍ഷം മുമ്പാണ് ജയിലില്‍ ചെണ്ടമേളം പരിശീലിപ്പിച്ചത്.
തടവുകാരുടെ ആഗ്രഹം സാധിച്ചു തായമ്പക കൊട്ടാന്‍ ജയറാം എത്തുന്നു.
0
Share.