ആഷസ് ക്രിക്കറ്റ്: ഓസ്ട്രേലിയ പുറത്ത്

0

ആഷസ് ക്രിക്കറ്റ് നാലാം ടെസ്റ്റില് ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ തകര്ന്നടിഞ്ഞു. 18.3 ഓവറില് 60 റണ്സിന് ഓസീസ് പുറത്തായി. 15 റണ്സ് മാത്രം വിട്ടുനല്കി എട്ടു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്ട് ബ്രോഡാണ് കങ്കാരുക്കളെ എറിഞ്ഞുവീഴ്ത്തിയത്.ട്രെന്റ്ബ്രിഡ്ജില് ഓസ്ട്രേലിയ ചാരമായി. ഉയിര്ത്തെഴുന്നേല്ക്കാന് കഴിയാത്തവിധം. പന്ത് നന്നായി സ്വിങ് ചെയ്യുന്ന പിച്ചില് സ്റ്റുവര്ട് ബ്രോഡിന്റെ പന്തുകള് നേരിടാനാകാതെ ഓസീസ് പട ഒാടിയൊളിച്ചു. ആദ്യ ഓവറില് തന്നെ രണ്ടു വിക്കറ്റുകള് വീണു.പിന്നെ കൂട്ടത്തകര്ച്ച. ബ്രോഡിന്റെ അക്കൗണ്ടില് വിക്കറ്റുകളുടെ എണ്ണം കൂടി. ഇംഗ്ലീഷ് ആക്രമണത്തിന് മുന്നില് ക്രിസീലുറയ്ക്കാന് ഓസീസ് ബാറ്റ്സ്മാന്മാരില് ആരുമുണ്ടായില്ല. എട്ടുപേര് രണ്ടക്കം കാണാതെ പുറത്തായപ്പോള് 13 റണ്സെടുത്ത മിച്ചല് ജോണ്സണ് ടോപ് സ്കോററായി. ഓസീസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏഴാമത്തെ സ്കോറിന് ടീം ഡ്രസിങ് റൂമില് തിരിച്ചെത്തി.

Share.

About Author

Comments are closed.