ലോസാഞ്ചലസ്: 86-ാമത് ഓസ്കര് പുരസ്കാരത്തില്‍ ഏഴെണ്ണം സ്വന്തമാക്കി അല്‍ഫോന്‍സോ ക്വറോണ്ന്റെ ത്രിഡി സ്പേസ് വിസ്മയം “ഗ്രാവിറ്റി” മിന്നിത്തിളങ്ങിയപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി സ്റ്റീവ് മക്ക്യൂന്റെ “12 ഇയേഴ്സ് എ സ്ലേവ്” ചരിത്രമെഴുതി. ഗ്രാവിറ്റി ഒരുക്കിയ അല്‍ഫോന്‍സോ ക്വറോണ്‍ ആണു മികച്ച സംവിധായകന്. വൂഡി അലന്റെ ബ്ലൂ ജാസ്മിനിലെ അവിസ്മരണീയ പ്രകടനത്തിലൂടെ കേറ്റ് ബ്ലാഞ്ചറ്റ് മികച്ച നടിയും ഡാലസ് ബയേഴ്സ് ക്ലബിലെ പ്രകടനത്തിന് മാത്യൂ മക്കൊണേ മികച്ച നടനുമായി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് ജെര്‍ഡ് ലെറ്റോ മികച്ച സഹനടനായി.
ഓസ്കറില് മിന്നി ഗ്രാവിറ്റി
0
Share.