കേരളാ എക്സ്പ്രസില് കവര്ച്ച; രണ്ടംഗസംഘം പിടിയിൽ

0

ന്യൂഡല്ഹി കേരള എക്സ്പ്രസില് കവര്ച്ച നടത്തിയ സംഘം ഒരു കുടുംബത്തെ ആക്രമിച്ചു. കൊല്ലം കല്ലമ്പലം ഹയറുന്നീസ, ഭര്ത്താവ് മുഹമ്മദ് നിസാര് എന്നിവര്ക്ക് പരുക്കേറ്റു. ട്രെയിന് കോട്ടയം കുറുപ്പന്തറയ്ക്കു സമീപം ക്രോസിങ്ങിനായി നിര്ത്തിയിട്ട് അല്പസമയത്തിനകമാണ് ആക്രമണമുണ്ടായത്. ബാഗും പണവും മൊബൈല് ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. കവര്ച്ച നടത്തിയ രണ്ടംഗസംഘം പിടിയില്. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ വിനു, സന്തോഷ് എന്നിവരാണ് പിടിയിലായത്.കുറുപ്പുന്തറയില് ക്രോസിങ്ങിനു വേണ്ടി ട്രയിന് നിര്ത്തിയിട്ടിരുന്നതായി ലോക്കോ പൈലറ്റ് രാജേന്ദ്രന്. ഈ സമയത്താണ് കവര്ച്ചക്കാര് കയറിയതെന്നാണ് സംശയം. അപായച്ചങ്ങല വലിച്ച് ട്രയിന് നിര്ത്തിയപ്പോഴാണ് വിവരമറിഞ്ഞതെന്നും രാജേന്ദ്രന് പറഞ്ഞു

Share.

About Author

Comments are closed.