63ാമത് നെഹ്റു ട്രോഫി കിരീടം ജവഹര്‍ തായങ്കരിക്ക്. കോട്ടയം വേമ്പനാട് ബോട്ട് ക്ലബ്ബാണ് ജവഹര്‍ തായങ്കരിയില്‍ തുഴഞ്ഞത്. മറ്റ് വള്ളങ്ങളെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് ജവഹര്‍ തായങ്കരി കിരീടം നേടിയത്. അഞ്ചാം തവണയാണ് ജവഹര്‍ തായങ്കരി നെഹ്റു ട്രോഫി കിരീടം നേടുന്നത്. ആദ്യ പാദം മുതല്‍ ആധിപത്യം നിലനിര്‍ത്തിയാണ് ജവഹര്‍ തായങ്കരി കിരീടത്തില്‍ മുത്തമിട്ടത്.ആവേശകരമായ മൽസരത്തിൽ കാട്ടില്‍ തേക്കേതില്‍, ജവഹര്‍ തായങ്കരി, ശ്രീഗണേശന്, സെന്റ് പയസ് ടെന്ത് എന്നീ ചുണ്ടനുകളെ പിന്തള്ളിയാണ് ജവഹര്‍ തായങ്കരി ജലരാജാക്കന്മാരായത്. കാട്ടില്‍ തേക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനവും ശ്രീഗണേശൻ മൂന്നാം സ്ഥാനവും നേടി.
നെഹ്റു ട്രോഫി ജവഹര്‍ തായങ്കരിക്ക്
0
Share.