സിമ്മ അവാർഡ്: നിവിൻ പോളി മകച്ച നടൻ, മഞ്ജുവാര്യർ നടി

0

09-nivin-pauly-to-star-in-premam16tvf_manju1_1895044f

ഇവൻറ്സ് അൺലിമിറ്റഡ് സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി അവാർഡു(സിമ്മ)കൾ ദുബായിൽ വിതരണം ചെയ്തു. അൻവർ റഷീദ്, സോഫിയാ പോൾ എന്നിവർ നിർമിച്ച ബാംഗ്ലൂർ ഡേയ്സ് ആണ് മികച്ച ചിത്രം. 1983ലെ നായകന് വേഷപ്പകർച്ച നൽകിയ നിവിൻ പോളി മികച്ച നടൻ. ഹൗ ഒാൾഡ് ആർയൂവിലെ അഭിനയത്തിന് മഞ്ജുവാര്യർ നടിയുമായി. ബാംഗ്ലൂർ ഡേയ്സ് സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് സംവിധായിക. പൃഥ്വിരാജ്(ചിത്രം–സെവൻത് ഡേ), അനുശ്രീ(ഇതിഹാസ) എന്നിവർക്ക് മികച്ച നടീനടന്മാർക്കുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.മറ്റു അവാർഡുകൾ: മികച്ച വില്ലൻ–ജയസൂര്യ(ഇയോബിന്റെ പുസ്തകം), സഹനടി–പാർവതി(ബംഗ്ലൂർ ഡേയ്സ്), സഹനടൻ–ജയസൂര്യ(അപ്പോത്തിക്കിരി), ഗാനരചന–ഹരിനാരായണൻ(1983), ഗായിക–സിതാര, ഗായകൻ–വിനീത് ശ്രീനിവാസൻ–ഒാം ശാന്തി ഒാശാനയിലെ കാറ്റുമൂളിയോ..), ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റിൽ കണ്ട ഗാനം–കാറ്റുമൂളിയോ.., സംഗീതം–ഷാൻ റഹ്മാൻ), സംഗീത സംവിധാനം–ഗോപി സുന്ദർ(ബാംഗ്ലൂർ ഡേയ്സ്), നവാഗത നടൻ–നിക്കി ഗിൽറാനി(1983), പുതുമുഖ നടൻ–ഫർഹാൻ ഫാസിൽ(ഞാൻ സ്റ്റീവ് ലോപസ്), പുതുമുഖ സംവിധായകൻ–ആബ്രിഡ് ഷൈൻ(1983), ഹാസ്യനടൻ–അജു വർഗീസ്(വെള്ളിമൂങ്ങ), ഛായാഗ്രാഹകൻ–അഭിനന്ദൻ രാമാനുജൻ(മോസയിലെ കുതിര മീനുകൾ), സംഘട്ടന സംവിധാനം–ജിലീപ് സുബ്ബരായൻ(വിക്രമാദിത്യൻ), നൃത്ത സംവിധാനം–ഷോബി കൊലുസ്സു(കസിൻസ്).കത്തിയാണ് മികച്ച തമിഴ് ചിത്രം. വേലയില്ലാ പട്ടധാരിയിലെ അഭിനയത്തിന് ധനുഷ് മികച്ച നടനായും അരന്മനയിലെ പ്രകടനത്തിന് ഹൻസിക നടിയുമായി. മദ്രാസ് ഒരുക്കിയ രഞ്ജിതാണ് മികച്ച സംവിധായകൻ. കാർത്തിക്(കത്തി), അമലാ പോൾ(വേലയില്ലാ പട്ടധാരി) എന്നിവർക്കാണ് മികച്ച അഭിനേതാക്കൾക്കുള്ള ക്രിട്ടിക്സ് അവാർഡ്. മറ്റു അവാർഡുകൾ: സംഗീത സംവിധാനം–അനിരുദ്ധ്, പുതുമുഖ നടി–കാതറിൻ, നടൻ–ചന്ദ്രൻ കയൽ, പുതുമുഖ സംവിധായകൻ–വേൽരാജ്, ഹാസ്യതാരം–വിവേക്. ജയണ്ണയാണ് മികച്ച കന്നഡ ചിത്രം. യാഷ്, രാധികാ പണ്ഡിറ്റ് എന്നിവർ മികച്ച അഭിനേതാക്കളായി. കീർത്തി, നീനാസം സതീഷ്(ക്രിട്ടിക്സ് അവാർഡ്), ഹാസ്യതാരം–ചിക്കണ്ണ അധ്യക്ഷ.മനം അക്കിനേനിയാണ് മികച്ച തെലുങ്ക് ചിത്രം. സുരേന്ദർ റെഡ്ഡിയാണ്(റേസ് ഗുറം) സംവിധായകൻ. ബാലകൃഷ്ണ, ശ്രുതി ഹാസൻ എന്നിവര് മികച്ച അഭിനേതാക്കളായി. നാഗ ചൈതന്യ, സാമന്ത എന്നിവർ ക്രിട്ടിക്സ് അവാർഡും നേടി.

Share.

About Author

Comments are closed.