അസിൻ വിവാഹിതയാകുന്നു

0

അസിന് വിവാഹിതയാകുന്നു. മൈക്രോമാക്സ് കമ്പനി ഉടമ രാഹുല് ശര്മയാണ് വരന്. നവംബറില് മുംബൈയിലായിക്കും വിവാഹംഗോസിപ്പുകള്ക്ക് വിരാമമിട്ട് അസിന് രാഹുല് ശര്മയെ വരണമാല്യമണിയിക്കും. വിവാഹം എത്രയും പെട്ടെന്ന് വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും പ്രണയ വാര്ത്തയോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. അസിന് അഭിനയിച്ചുകൊണ്ടിരുന്ന ഹിന്ദി ചിത്രം ഒാള് ഇസ് വെല്ലായിരുന്നു കല്യാണത്തിന് വിലങ്ങുതടി. അഭിഷേക് ബച്ചന് നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് രണ്ടുവര്ഷത്തോളം നീണ്ടു. വ്യക്തിജീവിതത്തെക്കാള് സിനിമയ്ക്ക് പ്രാധാന്യം നല്കുന്ന അസിന്, ഒാള് ഇസ് വെല്ലിന്റെ റിലീസിന് പ്രാമുഖ്യം നല്കിയപ്പോള്, വിവാഹവും നീണ്ടുപോയി. ചിത്രം 21ന് റിലീസ് ചെയ്യുന്നതോടെ മറ്റു തിരക്കുകള്ക്ക് താല്കാലിക വിട നല്കി വിവാഹ ഒരുക്കങ്ങളിലേക്ക് അസിന് തിരിയും. അതിനിടയില് ഏറ്റെടുത്ത മറ്റ് കരാറുകളും പൂര്ത്തിയാക്കും. നവംബര് അവസാനവാരത്തിലാവും വിവാഹമെന്ന് അസിന് മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു.ഡല്ഹിയിലും മുംബൈയിലുമായിരിക്കും ചടങ്ങുകള്. ലോകത്തിലെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില് ഒരാളാണ് രാഹുല് ശര്മ. അക്ഷയ്കുമാറിന്റെ സുഹൃത്തുകൂടിയാണ് രാഹുല്. അസിന്റെ മുന് ചിത്രത്തിലെ നായകനായ അക്ഷയ് വഴിയാണ് അസിനും രാഹുല് ശര്മയും പരിചയപ്പെട്ടത്.

Share.

About Author

Comments are closed.