സൂര്യ നൃത്തസംഗീതോത്സവത്തിന് തുടക്കമായി

0

തിരുവനന്തപുരം > യേശുദാസിന്റെ നാദമാധുരിയോടെ സൂര്യ നൃത്തസംഗീതോത്സവത്തിന്് തുടക്കമായി. എ കെ ജി ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു ഗാനഗന്ധര്വന്റെ സംഗീതക്കച്ചേരി. രണ്ടുമണിക്കൂറോളം നീണ്ട കച്ചേരിയെ നിറഞ്ഞ കരഘോഷത്തോടെയാണ് ആസ്വാദകര് എതിരേറ്റത്. കച്ചേരിക്ക് വയലിനില് മഹാദേവശര്മയും മൃദംഗത്തില് പെരുമ്പാവൂര് ഭക്തവത്സലനും തംബുരുവില് ഫാ. പോളും ഘടത്തില് വൈക്കം ഗോപാലകൃഷ്ണനും അകമ്പടിയേകി. പരിപാടിക്കുമുന്നോടിയായി സൂര്യ പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് കെ എസ് പ്രസന്നകുമാര് എന്നിവരെ ആദരിച്ചു. പത്തുവരെ എല്ലാ ദിവസവും വൈകിട്ട് 6.45നാണ് നൃത്തസംഗീതസന്ധ്യകള് അരങ്ങേറുക. യേശുദാസിന്റെ കച്ചേരിക്കുപുറമെ ഒമ്പതിനുള്ള മഞ്ജു വാര്യരുടെ കുച്ചുപ്പുടിയും എ കെ ജി ഹാളിലാണ് അരങ്ങേറുക. മറ്റു ദിവസങ്ങളിലുള്ള പരിപാടികള് കോ ബാങ്ക് ടവറിലാണ് നടക്കുക. തിങ്കള്, ചൊവ്വ, ബുധന് ദിവസങ്ങളില് മീനാക്ഷി ശ്രീനിവാസന്, രമ വൈദ്യനാഥന്, പ്രിയദര്ശിനി ഗോവിന്ദ് എന്നിവരുടെ ഭരതനാട്യം അരങ്ങേറും. അഞ്ചിന് നിത്യശ്രീ മഹാദേവന്റെ സംഗീതക്കച്ചേരിയും ആറിന് രാജേന്ദ്ര ഗംഗാനിയുടെ കഥക്കും അരങ്ങേറും. ഏഴിന് എം ജയചന്ദ്രനും കാവാലം ശ്രീകുമാറും സംഗീതക്കച്ചേരി അവതരിപ്പിക്കും. പത്തിന് മധുമിത റോയ്, മാധുരി മജുംദാര് എന്നിവര് കഥക്- കുച്ചുപ്പുടി അവതരിപ്പിക്കും. പത്തുവരെ രാജേന്ദ്ര ഗംഗാനിയുടെ നേതൃത്വത്തില് തൈക്കാട് ഗണേശത്തില് കഥക് ശില്പ്പശാലയും നടക്കും.

Share.

About Author

Comments are closed.