അശ്ലീല സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാം. സുപ്രീം കോടതിയില്‍ നല്കിയ വിശദീകരണത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ കാലത്ത് സന്പൂര്‍ണ നിരോധനം പ്രായോഗികമല്ല. ഒരു സൈറ്റ് നിരോധിച്ചാലും മറ്റൊരു പേരില്‍ അതേ സൈറ്റ് പ്രത്യക്ഷപ്പെട്ടേക്കാം. അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കണോ എന്നത് മുതിര്‍ന്നവരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി
അശ്ലീല സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
0
Share.