സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത കശുവണ്ടി ഫാക്ടറികള്‍ ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് വിമര്‍ശനം.ഏറ്റെടുത്ത കശുവണ്ടി ഫാക്ടറികള്‍ തിരികെ നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതില്‍ സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു സുപ്രീം കോടതി വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ സര്‍ക്കാര്‍ മനപൂര്‍വം കോടതിയില്‍ ഹാജരാക്കിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുനഃപരിശോധന ഹര്‍ജിയില്‍ ജൂലൈ 30 ന് വിധി പറയാനിരിക്കെ തലേന്ന് നിയമം പാസാക്കിയതിനെ കോടതി ചോദ്യംചെയ്തു. വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത് അനുചിതമാണെന്ന് കോടതി വ്യക്തമാക്കി. നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് ചീഫ് സെക്രട്ടറി അവഗണിച്ചത് കോടതിയുടെ രൂക്ഷവിമര്ശനത്തിനിന് ഇടയാക്കി.ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജി കോടതി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതിയുടെ വിമര്‍ശനം
0
Share.