പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി

0

പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി. പഞ്ചായത്ത് രൂപീകരണന്റെ നടപടിക്രമങ്ങള് പാലിച്ചില്ലെന്നും ഹൈക്കോടതി കണ്ടെത്തി. വില്ലേജുകള് വിഭജിച്ച് വ്യത്യസ്തപഞ്ചായത്തുകള് രൂപീകരിച്ചത് നിയമപരമല്ല. നിലവിലെ വാര്ഡുകള് വിഭജിച്ച് പുതിയ പഞ്ചായത്തുകള് രൂപീകരിച്ചതും നിയമപരമല്ലെന്നും ഹൈക്കോടതി കണ്ടെത്തി. 25 ഏപ്രിലിലെ സർക്കാർ ഉത്തരവിനെതിരെ ഫയൽ ചെയ്ത ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിയാണു ജസ്റ്റിസ് എ. വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്.പുതിയ പഞ്ചായത്തുകളുടെ രൂപീകരണം റദ്ദാക്കിയ ഹൈക്കോടതി വിധി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. നാളെ മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Share.

About Author

Comments are closed.