സൽമാൻ പാടുന്നു… ‘ഞാൻ നിന്റെ ഹീറോ’

0

സുനിൽ ഷെട്ടിയുടെ മകൾ അദിയ ഷെട്ടിയും സൂരജ് പഞ്ചോലിയും നായികനായകൻമാരാകുന്ന ചിത്രത്തിന് വേണ്ടി സൽമാൻഖാൻ പാടിയ ഗാനം മേ ഹു ഹീറോ തേര പുറത്തിറങ്ങി. സൽമാൻ മനോഹരമായി ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അമാൽ മാലിക്കാണ്. കുമാർ വരികൾ എഴുതിയിരിക്കുന്നു. കിക്ക് എന്ന ചിത്രത്തിലെ ഹാങ്ഓവർ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്തേക്ക അരങ്ങേറ്റം കുറിച്ച സൽമാൻ ഖാൻ പാടുന്ന രണ്ടാമത്തെ ഗാനമാണ് മേ ഹു ഹീറോ തേര.കൽ ഹോ ന ഹോ, സലാമി ഇഷ്ക്, പട്യാലഹൗസ്, ഡെൽഹി സഫാരി, ഡി ഡേ എന്നീ ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോ. ഹിന്ദി സിനിമ നടൻ ആദിത്യ പഞ്ചോലിയുടെ മകൻ സൂരജ് പഞ്ചോലിയും സുനിൽ ഷെട്ടിയുടെ മകൾ അദിയ ഷെട്ടിയും നായികാനായകൻമാരായി അഭിനയിക്കുന്ന ചിത്രം 1983 ൽ പുറത്തിറങ്ങിയ ഹീറോയെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.നിഖിൽ അദ്വാനിയും ഉമേഷ് ബിസ്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൂരജിനേയും അദിയയേയും കൂടാതെ ടിഗ്മാൻഷും ദുലിയ, ആദിത്യ പഞ്ചോലി, ശരത് ഖേൽഖർ എന്നിവരും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻഖാനും സുഭാഷ് ഗായിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബറിൽ തീയേറ്ററിലെത്തും.

Share.

About Author

Comments are closed.