സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ഒഴിവാക്കിയതിനെതിരെ നടന് സുരാജ് വെഞ്ഞാറമ്മൂട്. പുരസ്കാരം നിലനിര്‍ത്തിയിരുന്നെങ്കില്‍ അത് ഹാസ്യതാരങ്ങള്ക്ക് പ്രചോദനമാകുമായിരുന്നുവെന്ന് സുരാജ് ഡല്‍ഹിയില്‍ പറഞ്ഞു. ഹാസ്യനടന് പുരസ്കാരം കൊടുക്കണമെന്നു പറയാന്‍ താന്‍ ആളല്ലെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച അതേവര്‍ഷം തന്നെ സുരാജിനെ സംസ്ഥാനത്ത് മികച്ച ഹാസ്യനടനായി തിരഞ്ഞെടുത്തതിനെത്തുടര്ന്നുണ്ടായ വിവാദമാണ് പുരസ്കാരം ഒഴിവാക്കുന്നതിലേക്ക് നയിച്ചത്.താന്‍ പ്രധാന വേഷത്തിലഭിനയിച്ച പേടിത്തൊണ്ടനെന്ന പരിസ്ഥിതി സൗഹൃദ ചലച്ചിത്രത്തിന്റെ പ്രചാരണാര്‍ഥം ഡല്‍ഹിയിലെത്തിയതായിരുന്നു സുരാജ് വെഞ്ഞാറമ്മൂട്.
ഹാസ്യനടനുള്ള പുരസ്കാരം ഒഴിവാക്കിയതിനെതിരെ സുരാജ് വെഞ്ഞാറമ്മൂട്
0
Share.