യുവതി മയക്കുമരുന്ന് ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്

0

ജനനേന്ദ്രിയത്തിനുള്ളില് മയക്കുമരുന്ന് ഒളിപ്പിച്ച യുവതി അറസ്റ്റില്. മിറാന്ഡാ ബാല്ഡോനാഡോ എന്ന പത്തൊമ്പതുകാരിയാണ് അറസ്റ്റിലായത്. ശസ്ത്രക്രിയ നടത്തിയാണ് ഇവരുടെ രഹസ്യഭാഗത്തുനിന്ന് മയക്കുമരുന്ന് പുറത്തെടുത്തത്. മിനാന്ഡോയ്ക്കൊപ്പം മറ്റൊരു പത്തൊമ്പതുകാരിയും യുവാവും പിടിയിലായിട്ടുണ്ട്.മൂവരും സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് പരിശോധിച്ചപ്പോഴാണ് മിറാന്ഡാ മയക്കുമരുന്ന് ജനനേന്ദ്രിയത്തിനുള്ളിലൊളിപ്പിച്ചത്. വാഹനം പരിശോധിച്ചെങ്കിലും പൊലീസിന് ഒന്നുംകണ്ടെത്താന് കഴിഞ്ഞില്ല. തുടര്ന്ന് മൂവരെയും ചോദ്യംചെയ്യാന് തുടങ്ങി. ഇതോടെ മിറാന്ഡ പരുങ്ങി. ചോദ്യങ്ങള്ക്ക് മൂവരും വ്യത്യസ്തമായ ഉത്തരങ്ങളാണ് നല്കിയത്.ഇതോടെ പൊലീസിന് കൂടുതല് സംശയമായി. പിന്നീട് വാഹനം വിശദമായി പരിശോധിച്ചപ്പോള് ഗര്ഭനിരോധന ഉറയില് ഒളിപ്പിച്ചനിലയില് മയക്കുമരുന്ന് കണ്ടെടുത്തു. അതോടെ പേടിച്ചരണ്ട യുവതികള് തങ്ങളുടെ രഹസ്യഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

Share.

About Author

Comments are closed.