നിവിന്പോളി തമിഴിലേക്ക്

0

നിവിന്പോളിയുടെ സമയം തെളിഞ്ഞു. പുതിയ വാര്ത്ത താരത്തിന്റെ തമിഴ് പ്രവേശമാണ്.ഉടന് തന്നെ താരം തമിഴില് ഒരു ത്രില്ലര് സിനിമ ചെയ്തേക്കുമത്രേ. തമിഴിലേക്ക് നിവിന് പാതയൊരുക്കി സംവിധായകരും നിര്മ്മാതാവുമായ സിവി കുമാര് ഒരു സിനിമയുമായി താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വര്ത്തമാനങ്ങള്. എരിവും പുളിയുമുള്ള ഒന്നാന്തരം ത്രില്ലര് സിനിമയായിരിക്കും ഇതെന്നും യൂത്തിനെ തൃപ്തിപ്പെടുത്തുന്ന ഒന്നാന്തരം സ്റ്റോറിയാണ് ഇതെന്നും കേള്ക്കുന്നു. സിനിമയുടെ വണ്ലൈന് കേട്ടപ്പോള് തന്നെ സിനിമ ചെയ്യാന് നിവിന് സമ്മതിച്ചതായും എരിതീയില് എണ്ണയൊഴിച്ച് കഥയുടെ പൂര്ണ്ണരൂപം കൂടി കേട്ട് താരം ത്രില്ലടിച്ചതായും വാര്ത്തയുണ്ട്.ദീര്ഘകാലമായി സുഹൃത്തായ സിവി കുമാറും നിവിനും അടുത്തിടെ കണ്ടപ്പോഴാണ് കുമാര് പുതിയ സിനിമ ചെയ്യുന്ന കാര്യം നിവിനുമായി സംസാരിച്ചത്. അതേസമയം കഥയുടെ ഒരു വിശദാംശവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിവിന്റെ മലയാളി പ്രേക്ഷകരെ കൂടി ഉദ്ദേശിച്ച് മലയാളത്തിലും തമിഴിലുമായിട്ടായിരിക്കും സിനിമ പുറത്തു വരുന്നതെന്ന് മാത്രമാണ് ആകെ കിട്ടിയിട്ടുള്ള വിവരം. സിനിമ ഇപ്പോള് ചര്ച്ചാ ഘട്ടത്തിലാണെന്നും ഒന്നും പുറത്തു പറയാറായിട്ടില്ലെന്നും വിവരമുണ്ട്.

Share.

About Author

Comments are closed.