ഭരതനാട്യകച്ചേരി കാണികളുടെ ഹൃദയം നിറഞ്ഞു.

0

വൈലോപ്പള്ളി സംസ്കൃതിഭവനില്‍ നടന്ന ഭരതനാട്യം കാണികളില്‍ വിസ്മയമായി.  നാട്യനടന മുദ്രകളും താളവും കൂടിയായപ്പോള്‍ അശ്വതി ഭരതനാട്യം ഒരു അനുഭവമായി.  ഗണപതി സ്തുതിയോടുകൂടി തുടങ്ങിയ നൃത്തം ലാസ്യമനോഹാരിതയ്ക്ക് പുതിയ വര്‍ണ്ണനകള്‍ തീര്‍ത്തു.  സൂര്യയുടെ വേദികളിലും അശ്വതി ശ്രീജിത്ത് നാട്യനടനം തീര്‍ത്തിട്ടുണ്ട്.  കൂടാതെ തിരുവനന്തപുരം ദൂരദര്‍ശനിലെ ബി ഗ്രേഡ‍് ആര്‍ട്ടിസ്റ്റാണ്.  ഇപ്പോള്‍ വി.എസ്.എസ്.സി. സെന്‍ട്രല്‍ സ്കൂളിലെ നൃത്ത അധ്യാപികയായി തുടരുകയാണ് അശ്വതി ശ്രീജിത്ത്.

Share.

About Author

Comments are closed.