മദ്യ നിരോധനത്തെ എതിര്ത്ത് സിനിമാതാരം ഖുശ്ബു രംഗത്ത്

0

ഖുശ്ബുവിന്റെ ഇപ്പോള് തമിഴകത്തിന്റെ വിവാദതോഴിയെന്നാണ് അറിയപ്പെടുന്നത്. എല്ലാ കാര്യങ്ങളിലും ഖുശ്ബുവിന് തന്റേതായ അഭിപ്രായം ഉണ്ട്. ഈ അഭിപ്രായങ്ങള് പലപ്പോഴും താരത്തിനെ വിവാദങ്ങളുടെ നിഴലില് നിര്ത്തും. പുതിയ വിവാദം മദ്യനിരോധനത്തിനെതിരെയുള്ള അഭിപ്രായത്തിന്റെ പേരിലാണ്. തമിഴ്നാട്ടില് പൂര്ണ മദ്യനിരോധനം കൊണ്ടുവരാന് സര്ക്കാര് തീരുമാനിച്ചിരിക്കെ അത് നടപ്പിലാകില്ലെന്നാണ് താരം പറയുന്നത്.ഇവിടെ മാത്രം മദ്യം നിരോധിച്ചിട്ട് കാര്യമില്ല, നിരോധനം രാജ്യവ്യാപകമാക്കിയാല് മാത്രമേ തമിഴ്നാട്ടിലും അത് പ്രാവര്ത്തികമാകുകയുള്ളുവെന്നാണ് താരത്തിന്റെ വാദം. ഒരു അഭിമുഖത്തിലാണ് ഈ കാര്യം ഖുശ്ബു പറഞ്ഞത്. എന്നാല് ഇതിനെതിരേ പ്രതിഷേധം ഉയര്ന്നു കഴിഞ്ഞു. മദ്യവിരുദ്ധ പ്രവര്ത്തകന് ശശി പെരുമാളിന്റെ മരണത്തെത്തുടര്ന്ന് സംസ്ഥാനത്ത് പൂര്ണ മദ്യനിരോധനം കൊണ്ടുവരാന് സര്ക്കാര് തീരുമാനി ച്ചിരുന്നു.

Share.

About Author

Comments are closed.