ഹരമായി ടൊക്കാറ്റോ മ്യൂസിക് സംഘം

0

പാശ്ചാത്യ സംഗീതത്തെ നെഞ്ചേറ്റുന്ന കൊച്ചിയെ ഹരം കൊള്ളിച്ച് ടൊക്കാറ്റോ മ്യൂസിക് സംഘം കേരളത്തില് അരങ്ങേറി. വര്ണശബളമായി , വേദി നിറഞ്ഞ് നിന്ന് എല്വിസ് പെഴ്സിലിയുടെയും മൈക്കിള് ജാക്സന്റെയും ഗാനങ്ങള് ടൊക്കാറ്റോ പാടിയപ്പോള് തൃപ്പൂണിത്തുറ ജെടി പാക്കില് കാണികള് ഇരമ്പി. സംഗീതഷോയിലെ പണം സാമൂഹിക പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുന്ന ഈ മ്യൂസിക് സംഘത്തോടൊപ്പം ചോയ്സ് സ്കൂളിലെ വിദ്യാര്ഥികളും ഗായകരായി.ഒരാള്ക്കൂട്ടം പോലെ ഗായകര് വേദി നിറഞ്ഞു നിന്നപ്പോള് കാണികള് ആദ്യമൊന്നമ്പരന്നു. സ്ഥിരം ക്വയര് പ്രതീക്ഷിച്ചവരുടെ മുന്നിലേക്ക് എല്വിസ് പെഴ്സിലിയുടെ ലക്ഷണമൊത്ത റോക്ക് ആന്ഡ് റോള് ഗാനം ജയില്ഹൗസ് റോക്ക് ഇരമ്പിയെത്തി.അമ്പതുകളുടെ അവസാനം യുവാക്കളെ ഇളക്കിമറിച്ച ഗാനം ജെടി പാക്കിനെയും പ്രകന്പനം കൊള്ളിച്ചു.അയര്ലന്ഡില് ആതുരസേവകനും മലയാളിയുമായ ഡോ.സുനില് പോള് രാജാണ് ടൊക്കാറ്റ എന്ന ഈ മ്യൂസിക് സംഘത്തിന് തുടക്കമിട്ടത്. സുനാമിത്തിരകള് വിതച്ച ദുരന്തത്തില് പെട്ടവര്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന് തന്റെ സംഗീതാധ്യാപിക ജൂഡിത്തുമൊത്ത് ഇന്ത്യയിലെത്തിയ സുനില് ചെന്നൈയിലും ബാംഗ്ലൂരിലും ഷോ സംഘടിപ്പിച്ചു. പത്തുവര്ഷത്തിനുള്ളില് ടൊക്കാറ്റോ ലോകമെങ്ങുമറിയപ്പെടുന്ന സംഗീതസംഘമായി വളര്ന്നു. 96 സംഗീതഞ്ജരാണ് ഇന്ന് ടൊക്കാറ്റോയ്ക്കൊപ്പമുള്ളത്.പരിസ്ഥിതി വിനാശത്തിന്റെ ദുരന്തം പറഞ്ഞ മൈക്കിള് ജാക്സന്റെ എര്ത്ത് സോങ് ടൊക്കാറ്റോ വേദിയിലെത്തിച്ചപ്പോള് ചോയ്സ് സ്കൂളിലെ കുട്ടികള് കോറസായി വേദിയില് നിറഞ്ഞു.കുട്ടികളുടെ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് സുനില് രാജ്. റസൊണന്സ് എന്ന പേരില് ഒരുക്കിയ ഷോയില് പ്രശസ്തമായ കെനിയന് ബോയ്സ് ക്വയറിലെ പതിനാല് അംഗങ്ങള് ആഫ്രിക്കന് സംഗീതത്തിന്റെ മാറ്റൊലി തീര്ത്തു. മസായി, സംബുരു വ്യത്യസ്ത മേഖലയിലെ പാട്ടുകളായിരുന്നു സ്പെഷല്. ബ്രിട്ടീഷ് എംബസിയുടെ സാംസ്കാരികകൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള ടൊക്കാറ്റോ കൊച്ചിയിലെത്തിയത്.

Share.

About Author

Comments are closed.