കേരളത്തിലെ നാടോടികലകള്

0

കേരളത്തില് മതവുൺ അനുഷ്ഠാനാങ്ങളും ആയി ബന്ധപ്പെട്ട് നിരവധി നാടന് കലകള് പരന്പരാഗതമായിതന്നെ രൂപമെടുത്തിട്ടുണ്ട്. വൈവിദ്ധ്യമേറിയ അനേകൺ നാടന് കലകളുടെ വന്ശേഖരൺ തന്നെ കേരളത്തില് തനതായിട്ടുണ്ട്.നാടന് കലകളെ കേരളത്തില് നിലവിലുള്ള ജാതിയുടെ ആചാരപ്രകാരൺ സവര്ണ്ണരുടെ കലകള് എന്നും അവര്ണ്ണരുടെ കലകള് എന്നുൺ രണ്ടായിതിരിക്കാറുണ്ട്. കൂത്ത്, കൂടിയാട്ടൺ, രാമായണൺ , കൃഷ്ണനാട്ടൺ, കഥകളി എന്നിവ വിദ്യാഭ്യാസമുള്ള ഉപരിവര്ഗ്ഗത്തിന്റെ കലകളായിട്ടാണ് കരുതിവരുന്നത്. പക്ഷെ ഈ വിഭജനത്തിനപ്പുറൺ കേരളത്തിലെ നാടോടികലകളില് ഇവിടുത്തെ സാമൂഹ്യജീവിതൺ പൂര്ണ്ണമായി ഉള്ക്കൊണ്ടിരിക്കുന്നതായിക്കാണാൺ.വൈവിദ്ധ്യമേറിയ നാടോടിപ്പാട്ടുകള് , തികച്ചുൺ വ്യത്യസ്ഥങ്ങളായ വേഷവിദാനങ്ങള് എന്നിവയുൺ നാടോടികലകളുടെ പ്രത്യേകതകളാണ്. ഇതോടൊപ്പൺ ദീപകാഴ്ചയുൺ കൂടിചേരുന്പോള് ഈ കലകള്ക്ക് പ്രത്യേക ചാരുത കൈവരുന്നു. കാളീക്ഷേത്രങ്ങളില് അരങ്ങേറുന്ന നാടന് കലാരൂപമാണ് മുടിയേറ്റ്, കാളിയൂട്ട്, പറഞ്ഞേറ്റ്, പടയണി എന്നിവ. ഈ കലാരൂപങ്ങള് ദേവീസങ്കല്പത്തിന്റെ അനുഷ്ഠാനപരമായ അവതരങ്ങളാണ്. ഈ കാളീ പ്രീതി ലക്ഷ്യർമാക്കി അവതരിപ്പിക്കുന്നവയുമാണ്.ഇവയോടൊപ്പൺ കാര്ഷിക സൺസ്ഥാനമായ കേരളത്തില് കാര്ഷിക സൺസ്കാരവുമായി ബന്ധപ്പെട്ട നിരവധി നാടോടി നൃത്തങ്ങളുമുണ്ട്. പൂരക്കളി, കോല്ക്കളി, കൂത്തയാട്ടൺ, മയില്പ്പീലി നൃത്തൺ , കുമ്മാട്ടി, പറയന്കളി അഥവാ കടുവാക്കളി, ഉറയടിക്കളി, സൺഘക്കളി, കുറത്തിയാട്ടൺ, കാളക്കളി, കുതിരക്കളി എന്നിവ ഈ വിഭാഗത്തില്പ്പെടുന്നു. തമിഴ് സൺസ്കാരത്തിന്റെ സ്വാധീനത നിഴലിക്കുന്്നതും തെരുക്കൂത്തിന്റെ ശൈലിയില് വളര്ഡന്നുവന്നതുമായ പൊറാട്ടുനാടകൺ പ്രധാനപ്പെട്ട ഒരു നാടന്കലയാണ്. കണ അണയാര്കളി, കാക്കാരശ്ശിനാടകൺ എന്നിവയുൺ ഈ വിഭാഗത്തിന്റെ ശ്രദ്ധേയമായ കലാരൂപമാണ്.ലത്തീന് ക്രിസ്ത്യാനികളുടെ ചവിട്ടു നാടകവും എടുത്തുപറയേണ്ടതാണ്. സൺസ്കൃതസ്വാധീനൺ ഒട്ടുൺ നിഴലിക്കാത്ത ഒരു കലാരൂപമാണിത്. അടുത്തത് തോല്പാവക്കൂത്താണ്. പ്രത്യേകരൺഗമഞ്ചത്തില് തമിഴ്നാട്ടില് നിന്നുൺ വന്ന പുലവര് സമുദായക്കാര് തമിഴ് ഭാഷയില് രാമായണൺ തോല് പാവകളെകൊണ്ട് ആടികളിപ്പിക്കുന്ന കലാരൂപമാണിത്.

Share.

About Author

Comments are closed.