അതിരപ്പിള്ളി പദ്ധതിക്ക് വിദഗ്ധസമിതിയുടെ പച്ചക്കൊടി

0

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയ വിദഗ്ധസമിതിയുടെ പച്ചക്കൊടി. പദ്ധതിക്കെതിരെ ഉയര്ന്ന എതിര്പ്പുകള് സമിതി തള്ളി. പരിസ്ഥിതി നിയമങ്ങള് കര്ശനമായി പാലിച്ചുവേണം പദ്ധതിയുടെ തുടര് പ്രവര്ത്തനങ്ങളുമായി മുന്നോട്ടുപോകാനെന്ന് സമിതി കെ.എസ്.ഇ.ബിക്കു നിര്ദേശം നല്കിജൂലൈ 21നു ചേര്ന്ന യോഗത്തിലാണ് വനംപരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുകൂലമായ തീരുമാനമെടുത്തത്. അതിരപ്പള്ളി പദ്ധതിക്ക് 2007ല് അനുവദിച്ച പരിസ്ഥിതി അനുമതി മരവിപ്പിച്ചുകൊണ്ടുള്ള 2010ലെ കാരണം കാണിക്കല് നോട്ടീസ് പിന്വലിക്കാന് സമിതി കേന്ദ്രസര്ക്കാരിനോട് ശുപാര്ശ ചെയ്തു. ആദിവാസികളെ കുടിയൊഴിപ്പിക്കേണ്ടിവരും, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടും, പദ്ധതിപ്രദേശത്തെ ജൈവവൈവിധ്യം നഷ്ടപ്പെടും തുടങ്ങിയ പരാതികള് സമിതി തള്ളി.
പരാതികളില് കെ.എസ്.ഇ.ബി. നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് സമിതി വിലയിരുത്തി. കേന്ദ്ര ജലവിഭവകമ്മിഷനും അതിരപ്പള്ളി പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വാകരിച്ചിരുന്നു. അതിരപ്പിള്ളിയില് 163 മെഗാവാട്ട് ശേഷിയുള്ള വൈദ്യതപദ്ധതിക്കാണ് കെ.എസ്.ഇ.ബി അനുമതി തേടിയത്. പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്കാന് വിദഗ്ധസമിതി ശുപാര്ശ ചെയ്തെങ്കിലും കേന്ദ്ര വനംമന്ത്രിയാണ് അന്തിമ അനുമതി നല്കേണ്ടത്.

Share.

About Author

Comments are closed.