മണിക്കൂറില്‍ 293 പസ്സില്‍ ക്യുബുകള്‍ പരിഹരിച്ച് ചെന്നൈ സ്വദേശിയായ വിദ്യാര്‍ത്ഥി പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു. കേശവ കിരുവ (15)യാണ് പുതിയ റെക്കോര്‍ഡിന് ഉടമ. ഫ്രാന്‍സ് സ്വദേശി തോമസ് വട്ടിയോട്ടെന്നയുടെ റെക്കോര്‍ഡാണ് കേശവ തകര്‍ത്തത്. മണിക്കൂറില്‍ 210 പസ്സില്‍ ക്യൂബുകള്‍ പരിഹരിച്ച റെക്കോര്‍ഡായിരുന്നു തോമസിന്റെ പേരിലുണ്ടായിരുന്നത്.ആദ്യ 44 മിനിറ്റില്‍ തന്നെ തോമസിന്റെ റെക്കോര്‍ഡ് കേശവ മറികടന്നു. പുതിയ നേട്ടത്തില്‍ അഭിമാനമുണ്ടന്ന് കേശവ പറഞ്ഞു. ആദ്യപരിശീലനത്തില്‍ 289 ഉം പിന്നീട് 270, 281, 284 എന്നീ നിലകളിലാണ് തനിക്ക് പസ്സില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. മത്സരവേദിയില്‍ വച്ച് 293 എണ്ണം പരിഹരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേശവ കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സ്വദേശിയായ വിദ്യാര്‍ത്ഥി പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു
0
Share.