കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം. ജനകീയ പ്രതിരോധം തീര്‍ത്തു. തിരുവനന്തപുരം രാജ്ഭവന് മുതല്‍ മഞ്ചേശ്വരം താലൂക്ക് ഓഫിസ് വരെ ആയിരംകിലോമീറ്റര് നീളുന്നതായിരുന്നു പ്രതിഷേധം. രാജ്്ഭവനുമുന്നില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരത്ത് പി.ബി. അംഗം എസ്.രാമചന്ദ്രന്‍പിള്ള അവസാന കണ്ണിയായിനാലുമണിക്ക് കേന്ദ്ര സര്‍ക്കാരിനെതിരായ മുദ്രാവാക്യം സീതാറാം യച്ചൂരി ബാനറില്‍ എഴുതിയതോടെയാണ് സമരത്തിനു തുടക്കമായത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം അഴിമതിക്കാരെ പുറത്താക്കുംവരെ പാര്‍ലമെന്റ് സ്തംഭനം തുടരുമെന്ന് പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പി.ബി. അംഗം പിണറായി വിജയന് തുടങ്ങിയവര്‍ തലസ്ഥാനത്തെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.അഞ്ചുമണിയോടെ സര്‍ക്കാരുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന പ്രതിജ്ഞ ചൊല്ലി അഞ്ചുമണിയോടെ സമരം അവസാനിപ്പിച്ചു. കൊച്ചിയില്‍ എം.എ.ബേബിയും കോഴിക്കോട്ട് എളമരം കരീമും കണ്ണൂരില്‍ ഇ.പി.ജയരാജനും സമരം ഉദ്ഘാടനം ചെയ്തു.
ലക്ഷങ്ങളെ അണിനിരത്തി സി.പി.എമ്മിന്റെ ആയിരം കിലോമീറ്റര്‍ ധര്‍ണ
0
Share.