പതിനാറര പവനും, ഒരുലക്ഷം രൂപയും ജെറി വീട്ടമ്മയില് നിന്ന് തട്ടിയെടുത്തു

0

മകളെ ഡാന്സ് പഠിപ്പിക്കാന് വന്ന ഡാന്സ് മാസ്റ്റര് അമ്മയുടെ മനസിനേയും ഡാന്സ് പഠിപ്പിച്ചു. അവസാനം മകളുടെ ഡാന്സ് പഠിത്തത്തോടൊപ്പം അമ്മയുടെ മനസും ആ ഡാന്സ് സാര് പഠിച്ചു. അങ്ങനെ മകളുടെ ഡാന്സ് സാര് വീട്ടമ്മയ്ക്കും സാറായി. അവസാനം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം സാറ് വാഗ്ദാനം നല്കി. നല്ല തങ്കപ്പെട്ട സാറിനായി ആ വീട്ടമ്മ മാനവും നല്കി. എന്നാല് മാനം കവര്ന്ന ആ സാറ് മാനത്തോടൊപ്പം തട്ടിയെടുത്തത് പതിനാറര പവനും ഒരു ലക്ഷം രൂപയുമായിരുന്നു.മകള് പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകനായിരുന്നു ഈ ഡാന്സ് സാര്. 2012 മുതല് വീട്ടമ്മയുമായി സാറ് അടുപ്പത്തിലായിരുന്നു. പ്രണയം മൂത്ത സമയത്ത് വിവിധ ഘട്ടങ്ങളിലായി പതിനാറര പവനും, ഒരുലക്ഷം രൂപയും ജെറി വീട്ടമ്മയില് നിന്ന് തട്ടിയെടുത്തു. വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് ജെറി വാക്ക് നല്കിയിരുന്നു. എന്നാല്, എല്ലാം കിട്ടിയതോടെ ഇടയ്ക്ക് വിവാഹ കാര്യത്തില് നിന്നും ഒഴിഞ്ഞ് മാറുന്നതായി തോന്നിയ വീട്ടമ്മ പണം തിരിച്ച് ചോദിച്ചപ്പോഴാണ് ജെറിയുടെ യഥാര്ത്ഥ സ്വഭാവം ഇവര് അറിഞ്ഞത്. വീട്ടമ്മയുടെ നഗ്നന ഫോട്ടോയും വീഡിയോയും ഇന്റര്നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ജെറി അവരെ ഭീഷണിപ്പെടുത്തി. അതേ ഭീഷണിയില് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസിന്റെ സഹായം തേടാന് വീട്ടമ്മ തീരുമാനിച്ചത്. തുടര്ന്ന്, ഇവര് തൃക്കാക്കര പോലീസില് പരാതി നല്കി. തുടര്ന്നാണ് ഡാന്സ് സാറിനെ പോലീസ് പൊക്കിയത്. മൂലംമ്പളളി സ്വദേശിയും കലാഭവനില് ഡാന്സ് അധ്യാപകനുമായ ജെറി(35) ആണ് കാക്കനാട് വാഴക്കാല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില് അറസ്റ്റിലായത്.

Share.

About Author

Comments are closed.