അവയവദാന ശസ്ത്രക്രിയ വിജയകരം

0

മസ്തിഷ്കമരണം സംഭവിച്ച പ്രണവിന്റെ ഹൃദയവും ശ്വാസകോശവും മഹാരാഷ്ട്ര സ്വദേശിയായ ഇരുപത്തിനാലുകാരന് മാറ്റിവച്ചു. നാലു മണിക്കൂറും നാല്പത്തിഅഞ്ചു മിനിറ്റും നീണ്ടുനിന്ന ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടര്മാര് അറിയിച്ചു.പ്രത്യേക വിമാനത്തില് രണ്ടുമണിയോടെ െചന്നൈ വിമാനത്താവളത്തിലെത്തിച്ച അവയവങ്ങള് പത്ത് മിനിറ്റു കൊണ്ടാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനായി ചെന്നൈ സിറ്റി പൊലീസും ട്രാഫിക് പൊലീസും ഗതാഗതനിയന്ത്രണം ഏര്പ്പെടുത്തിയിരുന്നുവാഹനാപകടത്തെത്തുടര്ന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്തൊന്പതുകാരനായ കായംകുളം കോട്ടോളില് എച്ച്. പ്രണവിന്റെ (19) അവയവങ്ങളാണ് ദാനംചെയ്തത്.അവയവങ്ങള് വേര്പെടുത്തുന്നതിനുളള ശസ്ത്രക്രിയ രണ്ടുമണിക്കൂര് കൊണ്ട് കൊച്ചി ലേക്ഷോര് ആശുപത്രിയില് വിജയകരമായി പൂർത്തിയാക്കി. 28 മിനിറ്റുകൊണ്ട് അവയവങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് ലേക്ഷോറിൽ നിന്നു നെടുമ്പാശേരി വഴിയാകും ചെന്നൈയിലേക്ക് അവയവങ്ങൾ കൊണ്ടുപോകുകയായിരുന്നു. ചെന്നൈയിലേ ഫോർട്ടിസ് മലർ ആശുപത്രിലേക്കാണു പ്രണവിന്റെ അവയവങ്ങൾ എത്തിക്കുന്നത്.പ്രണവിന്റെ കണ്ണുകളും വൃക്കകളും കരളും ചെറുകുടലും ദാനം ചെയ്തു. പ്രണവിന്റെ അവയവങ്ങള്ക്കൊണ്ട് അഞ്ചുപേര്ക്ക് പുതുജീവന് ലഭിക്കുമെന്നതാണ് അവയവദാനത്തിന് സന്നദ്ധമാക്കിയതെന്ന് ബന്ധുക്കള് പറഞ്ഞു. ഇതാദ്യമയാണ് കേരളത്തില് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അവയവദാനം നടക്കുന്നത്.കായംകുളത്തിനടുത്ത് മുതുകുളത്ത് ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് രണ്ടു ബൈക്കുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പ്രണവിന് ഗുരുതരമായി പരുക്കേറ്റത്. ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല് കോളജിലും എത്തിച്ചെങ്കിലും കാര്യമായ ചികില്സ ലഭിച്ചില്ല. തുടര്ന്ന് ബന്ധുക്കളുടെ ആവശ്യത്തെത്തുടര്ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബി കോം രണ്ടാം വര്ഷ വിദ്യാര്ഥിയാണ് പ്രണവ്. അച്ഛന് ഹരിലാല് കാര്പ്രെന്ററാണ്. ബിന്ദുവാണ് അമ്മ. പ്രണവിന് ഒരു സഹോദരിയുണ്ട് ദൃശ്യ.

Share.

About Author

Comments are closed.