മാഞ്ഞൂരില് മനുഷ്യരെ തിന്നുന്ന പിരാന

0

ആമസോണ് വിട്ട് പിരാനകള് കോട്ടയത്തേക്കോ. മനുഷ്യനെവരെ തിന്നുന്ന പിരാന മത്സ്യത്തിന്റെ അപരനെ നീണ്ടൂരില് കണ്ടെത്തിയത് അത്ഭുതമായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടിനാണ് ഏറ്റുമാനൂര്കടുത്തുരുത്തി റോഡിലെ മാഞ്ഞൂര് ജങ്ഷനു സമീപമുള്ള തോട്ടില് നിന്നു മത്സ്യത്തെ പിടികൂടിയത്. നാട്ടുകാരിട്ട ചുണ്ടയില് മത്സ്യം കുടുങ്ങുകയായിരുന്നു.പിരാനയുടെ രൂപസാദൃശ്യമുള്ള മത്സ്യത്തെ പിടികൂടിയ വാര്ത്ത നാട്ടില് പരന്നതോടെ നിരവധി ആളുകളാണ് ഇതു കാണാനെത്തിയത്. വെള്ളത്തില് നിന്നു പിടിച്ച് കരയില് രണ്ടു മണിക്കൂറിട്ടിട്ടും മീന് ചത്തില്ലെന്നു നാട്ടുകാര് പറയുന്നു. ശുദ്ധജല മത്സ്യമായ പിരാന ആമസോണ് നദിയാലാണു കണ്ടുവരുന്നത്.സാദൃശ്യത്തില് മാത്രമല്ല സ്വഭാവവും പിരാനയുടേതെന്നാണ് നാട്ടുകാര് സാക്ഷ്യപ്പെടുത്തുന്നത്.ഇവയ്ക്കു മനുഷ്യന് അടക്കം മിക്ക ജീവജാലങ്ങളെയും നിമിഷ നേരങ്ങള്ക്കുള്ളില് ഭക്ഷിക്കാന് സാധിക്കും. കൂര്ത്ത പല്ലുകളും, ചുവന്നകണ്ണുകളോടുംകൂടി മാഞ്ഞൂരില്നിന്നു പിടികൂടിയ മത്സത്തിന് അര കിലോയിലധികം തൂക്കമുണ്ടായിരുന്നു. തോട്ടില്നിന്നു ഇത്തരത്തിലുള്ള മീനുകള് ലഭിക്കുന്നതു വിരളമാണെന്നു വിദഗ്ദ്ധര് പറയുന്നു.

Share.

About Author

Comments are closed.