ചാണ്ടിയെമാറ്റി മുരളീധരനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിന് ശക്തിയേറി

0

തിരുവനന്തപുരം – യു.ഡി.എഫില്‍ പുതിയ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തിപ്രാപിക്കുന്നു.  അതേസമയം മുഖ്യമന്ത്രിയായി കെ. മുരളീധരനെ അവരോധിക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

 

Oommen_Chandy_1357538f

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്ന് ഐ ഗ്രൂപ്പുകാര്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തുവെന്നാണറിയുന്നത്.  എന്നാല്‍ കേന്ദ്രം ഇതുവരെയും കണ്ണു തുറന്നിട്ടില്ല.  അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ. കരുണാകര നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഓടിച്ചത് എ ഗ്രൂപ്പുകാരാണെന്ന വിശ്വാസത്തിലാണ് ഐഗ്രൂപ്പുകാര്‍.  ചാരക്കേസില്‍ കരുണാകരന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും അദ്ദേഹത്തിനനുകൂലമായി ഒറ്റനേതാക്കള്‍ പോലും അനുകൂലമായ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നതു സത്യമാണ്.  മാത്രമല്ല എ.കെ. ആന്‍റണിപോലും മൗനം പാലിച്ചുവെന്നാണ് അവരുടെ പരാതി.

ഇപ്പോള്‍ യുഡി.എഫില്‍ വന്‍അഴിമതിയും, കോഴവാങ്ങലും തകൃതിയായി നടക്കുന്പോള്‍ കേന്ദ്രനേതൃത്വം അനങ്ങാതിരിക്കുന്നതിനെ തുടര്‍ന്നാണ് കേന്ദ്രനേതൃത്വത്തെ ഇപ്പോഴത്തെ സാഹചര്യം ധരിപ്പിച്ചത്.  കേന്ദ്രനേതൃത്വം വിവരങ്ങള്‍ രഹസ്യമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  കൂടാതെ എ.കെ. ആന്‍റണിയും സോണിയാഗാന്ധിയും, രാഹുല്‍ഗാന്ധിയുൺ തമ്മില്‍ ദില്ലിയില്‍ ചര്‍ച്ച നടത്തിയതായി അറിയുന്നു.

കെ.എം. മാണിയെ ഇനിയും ചുമക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു കഴിയുകയില്ലെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരനെ കണ്ട് പലതവണ പരാതി പറഞ്ഞിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇടംകോലിടുന്നതെന്ന് കോണ്‍ഗ്രസ്സുകാര്‍ കരുതുന്നു.  കെ.എം. മാണി രാജിവെച്ചാല്‍ ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കേണ്ടി വരുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രി മാണിയെ സംരക്ഷിക്കുന്നത്.  സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന രീതിയിലാണ് പല റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും അദ്ദേഹം അവയെ അവഗണിച്ച് മുന്നോട്ടു പോവുകയായിരുന്നു.  കെ. കരുണാകരനെ ചാരക്കേസില്‍പ്പെടുത്തിയതുപോലെയാണ് ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ ഉള്‍പ്പെടുത്തിയത്.  എന്നിട്ടും ചാണ്ടി തുടരുന്നതാണ് ഐ ഗ്രൂപ്പിന് ഇഷ്ടപ്പെടാത്തത്.

ധനകാര്യമന്ത്രിയുടെ ബാര്‍കോഴ, ടയര്‍ കന്പനിയുടെ കോഴ ആരോപണം എന്നിവ ഇപ്പോള്‍ കൊടുന്പിരികൊണ്ടിരിക്കുന്പോള്‍ മാണിയെ സംരക്ഷിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് കോണ്‍ഗ്രസ്സുകാരുടെ ആരോപണം.

 

P-C-George-LL

പി.സി. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കിയതിനെ തുടര്‍ന്ന് അദ്ദേഹം മാണിയേയും മകനേയും കുറിച്ച് വിളിപ്പലക്കുകയാണ്.  ഇത് കോണ്‍ഗ്രസ്സിനെ മുഖഛായക്കു ഭംഗമേല്‍പ്പിച്ചിരിക്കുകയാണ്.  ഇത് കോണ്‍ഗ്രസ്സിനാണ് ഏറ്റവും പ്രഹരമേറ്റിരിക്കുന്നത്.  കോണ്‍ഗ്രസ്സിലെ മൂന്നു മന്ത്രിമാര്‍ക്കെതിരെ ബാര്‍കോഴക്കേസില്‍ പരാമര്‍ശമുണ്ടായതെങ്കിലും അതിനെ അതിജീവിക്കുവാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല.  പി.സി. ജോര്‍ജ്ജ് വീണ്ടുൺ ആരോപണങ്ങളുമായി മുന്നോട്ടു പോകുമെന്ന ഭീഷണിയുമായി മുന്നോട്ട് പോവുകയാണ്.  മാണിയെ മാറ്റിനിര്‍ത്തിയാല്‍ ഒരു പരിധിവരെ ഇപ്പോഴത്തെ ജീര്‍ണ്ണാവസ്ഥയില്‍ നിന്നും ചെറുതായിട്ട് ഉയര്‍ത്തെഴുന്നേല്‍ക്കാമെങ്കിലുൺ നേതൃമാറ്റമാണ് മുന്നില്‍ നില്‍ക്കുന്നത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറിയാല്‍ എ.കെ. ആന്‍റണി മുഖ്യമന്ത്രിയാകണമെന്നാണ് എ ഗ്രൂപ്പുകാര്‍ പറയുന്നത്.  ആന്‍റണിയാണെങ്കില്‍ ഇനി കേരളത്തിലെ യാതൊരു സ്ഥാനവും ഏറ്റെടുക്കുവാന്‍ താല്പര്യമില്ലെന്ന് അറിയിച്ചുകഴിഞ്ഞു.  ഈ സാഹചര്യത്തിലാണ് കെ. മുരളീധരനെ പരിഗണിക്കണമെന്ന് ഐ ഗ്രൂപ്പുകാര്‍ ആവശ്യപ്പെടുന്നത്

മുന്‍മുഖ്യമന്ത്രിയും വര്‍ഷങ്ങളോളം കേരള ഭരിച്ച ശക്തനായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കെ. കരുണാകരന്‍റെ മകനാണ് കെ. മുരളീധരന്‍. ഡി.സി.സി. പ്രസിഡ‍ന്‍റായിരുന്നപ്പോഴാണ് ഇന്ദിരാഭവന്‍ നിര്‍മ്മിച്ചത്.  ഈ സമയത്ത് അദ്ദേഹം അശ്രാന്തമായ പാര്‍ട്ടി പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്.  അതിന്‍റെ പ്രതിധ്വനി ഇപ്പോഴും കേരളത്തില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്.  ഇന്നേവരെ അഴിമതിയാരോപണമോ മറ്റുമൊന്നും നേരിടാത്ത പക്വത വന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് ഇന്നത്തെ നേതാക്കളില്‍ ജനങ്ങള്‍ അംഗീകരിക്കുന്ന ജനസമ്മതനായ മുരളീധരനെ കേരളത്തിലെ നേതാക്കളാണ് അംഗീകരിക്കേണ്ടത്.
sudheeran-oommen
യു.ഡി.എഫില്‍ ഇപ്പോള്‍ നേതൃമാറ്റമാണ് അനിവാര്യമായി നിലനില്‍ക്കുന്നത്.  ഇത് പരിഹരിക്കേണ്ടത് കേന്ദ്ര നേതൃത്വവും കേരളത്തിലെ കെ.പി.സി.സി. പ്രസിഡന്‍റുമാണ്.  അദ്ദേഹം ഒന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല, അറിയുന്നില്ല എന്ന മട്ടിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.  അദ്ദേഹത്തിന്‍റെ തന്‍റെ സ്ഥാനം ഇല്ലാതാകുമോ എന്ന ഭവപ്പാടിലാണ്.  കേരളം ആകെ ആടിയുലയുന്ന സാഹചര്യത്തിലാണ് മുന്നോട്ടു പോകുന്നത്.  ഈ സ്ഥിതിയെ മാറ്റണമെങ്കില്‍ നേതൃമാറ്റമെന്നആശയമാണ് ഏക പോംവഴിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്

റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല

Share.

About Author

Comments are closed.