മഹാത്മാഗാന്ധിക്കുശേഷം പുറംലോകം ശ്രദ്ധിക്കപ്പെട്ട ഇന്ത്യാക്കാരനായ ഒരു മഹത് വ്യക്തിത്വമാണ് എ.പി.ജെ. അബ്ദുള്‍കലാം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ചു വളര്‍ന്ന് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏതാണ്ട് മുഴുവന്‍ കാലവും കേരളത്തില്‍ ചെലവഴിച്ച് ശരിക്കും കേരളീയനായി മാറുകയായിരുന്നു. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസനത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്ന അദ്ദേഹം പ്രത്യേക പാക്കേജുകളും മലയാളികള്‍ക്ക് നല്കുകയുണ്ടായി. ഡോ. കലാം തുടങ്ങിവച്ച ശാസ്ത്ര- സാങ്കേതിക-ഇതര മേഖലകളുടെ പഠനവും ഭാവിതലമുറയെ പ്രബുദ്ധരാക്കുക എന്ന മാതൃകയില്‍ അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പൊതു സമൂഹത്തിനും പ്രചോദനം ലഭ്യമാക്കണമെന്ന രീതിയില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഒരു സാംസ്കാരിക സംഘടനയാണ് ഡോ. െ. പി.ജെ. അബ്ദുള്‍ കലാം സാംസ്ക്കാരിക സമിതി.
ഈ സംഘടന താഴെപ്പറയുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനുവേണ്ടി കേരള മുഖ്യമന്ത്രി, സാംസ്ക്കാരിക വകുപ്പ് മന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, തിരുവനന്തപുരം എം.പി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്കുന്നു.കുടിയിറക്കപ്പെടുന്നവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും പ്രത്യേകം തൊഴില്‍ പരിഗണന നല്‍കുക.തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടാകുവാന്‍ സാധ്യതയുള്ള വ്യവസായങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠിക്കുകയും പൊതു ജനങ്ങള്‍ക്ക് ആ മേഖലയില്‍ വിദഗ്ദ്ധ പരിശീലനം നല്‍ക്കുകയും ചെയ്യുക.പത്ര സമ്മേളനത്തില്‍ പുഞ്ചക്കരി സുരേന്ദ്രന്, കെ. വേണു കുമാര്‍, സെയ്ദ് അലി തങ്ങള്‍, കെ.എം. ജോണ്‍, സബീനാ ശശാങ്കന്, സതീഷ് കല്ലിയൂര്‍, പാളയം അസീസ്, കെ. വിജയകുമാര്‍, ജസ്റ്റിന് ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുഞ്ചക്കരി സുരേന്ദ്രന്
ചെയര്മാന്
9387809021
വിഴിഞ്ഞം തുറമുഖത്തിന് അബ്ദുള്‍ കലാമിന്റെ പേരു നല്‍കുക
0
Share.