ഫൂലന് ദേവിയുടെ 52-ാം ജന്മവാര്ഷികം

0

ചമ്പല്ക്കാടുകളിലെ കൊള്ളക്കാരിയായി ഇന്ത്യയെ വിറപ്പിക്കുകയും പിന്നീട് ലോക്സഭാംഗമാവുകയും ചെയ്ത ഫൂലന് ദേവിക്ക് ഇന്ന് 52-ാം ജന്മവാര്ഷികം. 11-ാം ലോക്സഭയിലും 13-ാം ലോക്സഭയിലും ഉത്തര്പ്രദേശിലെ മിര്സാപൂരില് നിന്ന് ലോക്സഭയിലെത്തി. കൊള്ളക്കാരിയായും കൊലപാതകിയായും കഴിഞ്ഞിരുന്ന ഫൂലന്ദേവി 1983 ഫെബ്രുവരിയില് പൊലീസിന് കീഴടങ്ങി. തുടര്ന്ന് സമാജ്വാദി സര്ക്കാര് ഫൂലന്ദേവിക്കെതിരായ എല്ലാ കേസുകളും പിന്വലിച്ച് അവരെ കുറ്റവിമുക്തയാക്കുകയും ജനപ്രതിനിധിയാക്കുകയും ചെയ്തു. അങ്ങനെ സമാജ്വാദിയുടെ ടിക്കറ്റില് രണ്ടുതവണയും ഫൂലന് ലോക്സഭയെ പ്രതിനിധീകരിച്ചു. 2001 ജൂലൈ 25ന് മുഖംമറച്ച മൂന്ന് അക്രമികള് ഫൂലനെ വെടിവച്ചു കൊന്നു.സംഭവബഹലുമായിരുന്നു 38-ാം വയസ്സില് കൊല്ലപ്പെടുന്നത് വരെയുള്ള ഫൂലന്റെ ജീവിതം. ഉത്തര്പ്രദേശില് ഒരു താഴ്ന്ന ജാതിയില് ജനിച്ച ഫൂലന്ദേവി ചമ്പല്ക്കാടിന്റെ കൊള്ളക്കാരിയാകുന്നത് 18-ാം വയസ്സിലാണ്. 18-ാം വയസ്സില് ഉന്നത ജാതിയില്പെട്ട ഒരുകൂട്ടം ആളുകള് ചേര്ന്ന് ഫൂലനെ കൂട്ടബലാല്സംഗം ചെയ്തു. തന്നെ നശിപ്പിച്ചവരോട് പ്രതികാരം ചെയ്യാന് ഫൂലന് സ്വന്തം നേതൃത്വത്തില് ഒരു സംഘത്തെ ഉണ്ടാക്കി. 1981-ല് താന് നശിപ്പിക്കപ്പെട്ട അതേ ഗ്രാമത്തില് തിരിച്ചെത്തിയ ഫൂലന്, തന്നെ നശിപ്പിച്ച രണ്ടുപേരടക്കം ഥാക്കൂര് വിഭാഗത്തില്പെട്ട 22 പേരെ കൂട്ടക്കൊല ചെയ്തുകൊണ്ട് തന്റെ പ്രതികാരം നിര്വഹിച്ചു. അവിടെ തുടങ്ങുകയായിരുന്നു കൊള്ളക്കാരിയായും കൊലപാതകിയായുമുള്ള ഫൂലന്റെ ജീവിതം.ബെഹാമി കൂട്ടക്കൊല താഴ്ന്ന ജാതിയില് പെട്ട ഒരാളുടെ റിബല് മനസ്ഥിതിയുടെ ധര്മ്മമായിരുന്നെന്ന് ചിത്രീകരിക്കപ്പെട്ടു. ഫൂലന് ദേവി ഫെമിനിസ്റ്റ് റോബിന് ഹുഡ് എന്ന് സ്വയം അറിയപ്പെട്ടു. രണ്ടുവര്ഷത്തോളം പൊലീസിന് പിടികൊടുക്കാതെ ചമ്പല്ക്കാടുകളില് ഒളിവില് കഴിഞ്ഞ ശേഷം 1983-ല് കീഴടങ്ങി. അപ്പോഴേക്കും കൊള്ള, കൊലപാതകം, തട്ടിക്കൊണ്ടു പോകല് തുടങ്ങി 48ഓളം ക്രിമിനല് കേസുകളില് ഫൂലന് പ്രതിയായിരുന്നു. പിന്നീട് ഈ കേസുകളെല്ലാം സര്ക്കാര് പിന്വലിച്ചു.

Share.

About Author

Comments are closed.