ഗൂഗിളിനെ ഭരിക്കാന് ഇനി ഇന്ത്യക്കാരന്; ഇന്ത്യന് വംശജനായ സുന്ദര് പിച്ചൈ പുതിയ ഗൂഗിള് സിഇഒ

0

ലോകത്തെ ഏറ്റവും വലിയ ഇന്റര്നെറ്റ് ബ്രൗസിംഗ് കമ്പനിയായ ഗൂഗിളിനെ ഇനി ഇന്ത്യക്കാരന് ഭരിക്കും. ഇന്ത്യക്കാരനായ സുന്ദര് പിച്ചൈയെ ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിച്ചു. ഗൂഗിള് സ്ഥാപകരായ ലാറി പേജും സെര്ജി ബ്രിനും ചേര്ന്നാണ് സുന്ദര് പിച്ചൈയെ ഗൂഗിളിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചത്. കമ്പനിയിലെ അധികാര പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി. ചെന്നൈ സ്വദേശിയായ സുന്ദര് പിച്ചൈയ്ക്ക് 43 വയസ്സുണ്ട്.ഗൂഗിള് ഇന്റര്നെറ്റ് ഉല്പ്പന്നങ്ങള്ക്കായി പുതിയ കമ്പനി തുടങ്ങിയിട്ടുണ്ട്. ആല്ഫബറ്റ് എന്നാണ് കമ്പനിയുടെ പേര്. ലാറി പേജ് ആല്ഫബറ്റിന്റെ സിഇഒ ആയി ചുമതലയേല്ക്കും. ഇതിന്റെ ഭാഗമായാണ് സുന്ദര് പിച്ചൈയെ ഗൂഗിളിന്റെ സിഇഒ ആക്കിയത്. കമ്പനിയോടും ജോലിയോടുമുള്ള സുന്ദറിന്റെ ആത്മാര്ത്ഥത കണ്ടിട്ടാണ് സുന്ദറിനെ സിഇഒ ആക്കാന് തീരുമാനിച്ചതെന്ന് ലാറി പേജ് പറഞ്ഞു. സുന്ദര് പിച്ചൈ ഗൂഗിളിന്റെ തലപ്പത്തെത്തുന്നതോടെ ലോകത്ത് ആദ്യ അഞ്ച് സ്ഥാനങ്ങളില് നില്ക്കുന്ന രണ്ട് കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാരാകും. ഗൂഗിളിന്റെ തലപ്പത്ത് സുന്ദറും മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് സത്യ നദല്ലയും.43 കാരനായ സുന്ദര് പിച്ചൈ ചെന്നൈ സ്വദേശിയാണ്. ഖരഗ്പൂര് ഐഐടിയില് നിന്നാണ് സുന്ദര് ഐടിയില് ബിരുദം നേടിയത്. തുടര്ന്ന് കൂടുതല് പഠനങ്ങള്ക്കായി സ്റ്റാന്ഫോര്ഡിലേക്കും വാര്ട്ടണിലേക്കും പറന്നു. 2004-ലാണ് പിച്ചൈ ആദ്യമായി ഗൂഗിളില് ജോയിന് ചെയ്യുന്നത്. പ്രൊഡക്ട് മാനേജ്മെന്റിലായിരുന്നു ആദ്യ ജോയിനിംഗ്. പതിനൊന്നു വര്ഷം കൊണ്ട് ഗൂഗിളിന്റെ തലപ്പത്തേക്ക് സുന്ദര് വളര്ന്നു.ഗൂഗിള് ആരംഭിച്ച പുതിയ ആല്ഫബറ്റ് കമ്പനിയിലേക്ക് വൈകാതെ ഗൂഗിള് ചേക്കേറും. ഗൂഗിളിന്റെ എല്ലാ ഓഹരികളും ആല്ഫബറ്റിന്റെ പേരിലേക്ക് മാറ്റും. എന്നാല്, ഓഹരിയുടെ മൂല്യത്തില് മാറ്റമൊന്നുമുണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു.ഉല്പന്നങ്ങളിലും വേസ്നിയാക്കിന്റെ സംഭാവനകള് ഉണ്ട്.

Share.

About Author

Comments are closed.