സായിപല്ലവി പ്രണയത്തില്?; വിവാഹം ഉടനെന്നും തമിഴ് മാധ്യമങ്ങള്

0

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തില്ഇടംനേടിയ താരസുന്ദരിയാണ് സായിപല്ലവി. പ്രേമം മലയാളിക്കരയിലെന്നല്ല ദക്ഷിണേന്ത്യയിലാകെ വന്തരംഗമായിരുന്നു. തമിഴകത്താണെങ്കില്ചിത്രം ഇപ്പോഴും തീയറ്ററുകളില്നിറഞ്ഞ സദസില്പ്രദര്ശിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്ട്ടുകള്‍.മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോള്പ്രണയത്തിലാണെന്ന വാര്ത്തകളാണ് തമിഴകത്തുനിന്നും പുറത്തുവരുന്നത്. നാളിതുവരെ ഗോസിപ്പുകള്ഒന്നും സായി പല്ലവിയേ തേടി എത്തിയിരുന്നില്ല. എന്നാല്ഇപ്പോള്തമിഴ് ഓണ്ലൈനുകളിലെ ചുടേറിയ വാര്ത്തയാണ് സായിയുടെ പ്രണയം.ചിത്രമാല എന്ന തമിഴ് മാഗസിന്തുടങ്ങിവെച്ച സായിയുടെ പ്രണയവാര്ത്ത പിന്നീട് പ്രമുഖ മാധ്യമങ്ങള്ഏറ്റെടുക്കുകയായിരുന്നു. വിവാഹിതനായ നടനുമായാണു സായിയുടെ പ്രണയമെന്നാണ് റിപ്പോര്ട്ടുകള്‍. നടന്റെ പേരുവിവരങ്ങള്വെളിപ്പെടുത്തിയിട്ടില്ല.പ്രേമത്തിലൂടെ അരങ്ങേറിയ സായിക്ക് ഇതുവരേയും തമിഴില്അഭിനയിക്കാനായിട്ടില്ല. തമിഴകത്തെ അരങ്ങേറ്റം കുറിക്കും മുമ്പെ തന്നെ ഇത്തരം ഗോസിപ്പുകള്ഉണ്ടാകുന്നത് ചലച്ചിത്രലോകത്ത് ചര്ച്ചയായിട്ടുണ്ട്.സായിയുടെ പ്രണയ വാര്ത്ത ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള വാര്ത്തയോടെ സായിയും ബന്ധപ്പെട്ടവരും പ്രതികരിച്ചിട്ടില്ല.

Share.

About Author

Comments are closed.