ബഹളത്തിനിടെ ചരക്ക് സേവന നികുതി ബില് രാജ്യസഭയിൽ

0

പ്രതിപക്ഷ ബഹളത്തിനിടെ ചരക്ക് സേവന നികുതി ബില് രാജ്യസഭയുടെ പരിഗണനക്ക്. ബില്ല് പാസാക്കാന് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി അനുമതി തേടിയെങ്കിലും ബഹളത്തില് സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതിനിടെ ലളിത് മോദി വിവാദത്തില് വോട്ടെടുപ്പില്ലാത്ത ചര്ച്ച നടത്താനുള്ള സര്ക്കാരിന്റെ ശ്രമം ലോക്സഭയില് നാടകീയ രംഗങ്ങള്ക്ക് വഴിവച്ചു.നടപടിക്രമങ്ങള് പാലിച്ചില്ലെന്ന ആരോപണത്തോടെയാണ് രാജ്യസഭയില് ചരക്ക് സേവന നികുതി ബില്ല് പരിഗണിക്കുന്നത് പ്രതിപക്ഷം എതിര്ത്തത്. ഭരണഘടനാ ഭേദഗതിയായതിനാല് ബഹളത്തിനിടെ ചര്ച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ ഡെപ്യൂട്ടി സ്പീക്കര് പി.ജെ കുര്യന് സഭ പിരിയുന്നതായി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ച തടയാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നെതെന്ന ആരോപണം ജയ്റ്റ്ലി ആവര്ത്തിച്ചു.ഇതോടെ പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കാന് സര്ക്കാര് ശ്രമിക്കുന്നുവെന്ന ആരോപണമുയര്ന്നു. സ്പീക്കര്ക്ക് നേരെ കടലാസ് ചുരുട്ടിയെറിയുന്ന നിലയിലേക്ക് ബഹളം വര്ധിച്ചു.

Share.

About Author

Comments are closed.