കലാസ്വാദനത്തിന്‍റെ തലസ്ഥാനമാകുന്ന തിരുവനന്തപുരം

0

പ്രശസ്ത എഴുത്തുകാരുടെയും, കവികളുടേയും കലാകാരന്മാരുടേയും വലിയ ഒരു കൂട്ടായ്മയാണ് ഇന്ന് തലസ്ഥാനനഗരി.  പ്രശസ്ത നര്‍ത്തകരും വിദേശ കലാകാരന്മാരും തലസ്ഥാനനഗരിയില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചു.  ധന്യമാക്കിക്കൊണ്ടിരിക്കുകയാണ്.  നൃത്തനാട്യത്തിലും പേരുകേട്ട സാംസ്കാരിക വകുപ്പിന്‍റെ കലാസ്വാദനത്തിന് വേദിയായ വൈലോപ്പള്ളി സംസ്കൃതി ഭനും, കനകക്കുന്നുകൊട്ടാരവും, വിജെറ്റി ഹാളും, തീര്‍ത്ഥ പാദമണ്ഡപവും തിരുവനന്തപുരം മാര്‍ഗിയും പൈതൃക കലകളെ പ്രോത്സാഹിപ്പിക്കുന്ന മ്യൂസിയം ഓഡിറ്റോറിയവും ഇന്ന് തലസ്ഥാന നിവാസികള്‍ക്ക് അനുഗ്രഹമാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ നിരവധി കലാരൂപങ്ങള്‍ അടുത്തറിയുവാന്‍ ഈ ഉത്സവങ്ങള്‍ ഇവര്‍ക്ക് പ്രയോജനപ്പെടുന്നു.  പ്രശസ്ത കഥകളി ആചാര്യന്മാരായ മടവൂര്‍ വാസുദേവന്‍നായരുടേയും, കലാമണ്ഡലം ഗോപി ആശാന്‍റേയും മറ്റു പ്രശസ്ത കഥകളി ആചാര്യന്മാരുടേയും കഥകളിയും പ്രശസ്ത കൂടിയാട്ട വിദഗ്ധരുടെ കൂടിയാട്ടവും ആസ്വാദനക്ലാസും, ഓട്ടന്‍തുള്ളലും, പുരുഷാര്‍ത്ഥ കൂത്തും, തെയ്യവും എന്നിങ്ങനെ ഒട്ടനവധി കലാരൂപങ്ങള്‍ അരങ്ങേറുകയാണ്. ഗവണ്‍മെന്‍റിന്‍റെ സാംസ്കാരിക വകുപ്പും മറ്റു സംഘടനകളും തലസ്ഥാനത്തെ ഉത്സവരാവുകള്‍ നല്‍കുന്നത് തിരുവനന്തപുരം നിവാസികള്‍ക്കും അന്യ സംസ്ഥാനവാസികള്‍ക്കും അനുഗ്രഹീതമാണ്.  കേരള ഗവണ്‍മെന്‍റിന്‍റെ സാസംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള സംഘടനകളും പല കലാകാരന്മാരെ തിരുവനന്തപുരത്തെത്തിച്ച് നിറം പകരുന്നു.

റിപ്പോര്‍ട്ട് – വീണശശി

Share.

About Author

Comments are closed.