ദയാനിധി മാരന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

0

മുന് കേന്ദ്രമന്ത്രി ദയാനിധി മാരന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. കേന്ദ്രസര്ക്കാരിനും സിബിഐക്കും കോടതിയുടെ രൂക്ഷവിമര്ശനം. സിബിഐയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കരുത് . മാരനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്ന് സുപ്രീംകോടതി ആരാഞ്ഞു .സ്വന്തം വീട്ടില് അനധികൃത ടെലിഫോണ് എക്സ്ചേഞ്ച് സ്ഥാപിച്ച കേസില് മുന് കേന്ദ്രമന്ത്രിയും ഡി.എം.കെ. നേതാവുമായ ദയാനിധി മാരന് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സുപ്രീംകോടതി സിബിഐയെ വിമർശിച്ചത്. മുന്കൂര് ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടര്ന്നാണ് ദയാനിധി മാരന് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നു ദിവസത്തിനുള്ളില് കീഴടങ്ങണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ദയാനിധി മാരന് നല്കിയ നിര്ദേശം. ജസ്റ്റിസ് ടി.എസ്.ഠാക്കൂര് അധ്യക്ഷനായ ബെഞ്ചാണ് മുന്കൂര് ജാമ്യാപേക്ഷ പരിഗണിച്ചത്.

Share.

About Author

Comments are closed.