ഏറ്റവും പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ബോളിവുഡിൽനിന്ന് അഞ്ചുപേർ

0

ഏറ്റവും പ്രതിഫലം വാങ്ങിയ നടൻമാരുടെ പട്ടികയിൽ ബോളിവുഡിൽനിന്നുള്ള അഞ്ചുപേരും. ഇതിൽ മൂന്നുപേർ – സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ്കുമാർ – ഏറ്റവും പ്രതിഫലം വാങ്ങുന്ന ആദ്യത്തെ പത്തിലും.കഴിഞ്ഞയാഴ്ച ഫോബ്സ് മാഗസിൻ പുറത്തുവിട്ട 2014ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ആഗോള നടൻമാരുടെ പട്ടികയിലാണ് ബോളിവുഡ് നടൻമാരെയും ഉൾപ്പെടുത്തിയത്. ഇതാദ്യമായാണ് ഫോബ്സ് ആഗോളതലത്തിലുള്ള പട്ടിക തയാറാക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ജാക്കിച്ചാൻ ഇടം പിടിച്ചു. ചൈനയിൽ നിർമിച്ച പടങ്ങളിൽനിന്നും ജാക്കിച്ചാൻ കഴിഞ്ഞവർഷം നേടിയ അഞ്ചുകോടി ഡോളർ (ഏകദേശം 315 കോടി രൂപ) വരുമാനമാണ് അദ്ദേഹത്തിനു രണ്ടാം സ്ഥാനം നേടിക്കൊടുത്തത്.സൽമാൻ ഖാനും അമിതാഭ് ബച്ചനും ഏഴാം സ്ഥാനം പങ്കിട്ടു. 3.35 കോടി ഡോളർ (ഏകദേശം 212 കോടി രൂപ). അക്ഷയ്കുമാറിന് ഒൻപതാം സ്ഥാനമാണ്. 3.25 കോടി ഡോളർ (200 കോടിയിലേറെ രൂപ) . ഷാരൂഖ് ഖാന് 18–ാം സ്ഥാനം. വരുമാനം 2.6 കോടി ഡോളർ. (ഏകദേശം 163 കോടി രൂപ) മുപ്പതാം സ്ഥാനത്തുള്ള രൺബീർ കപൂറിനു വരുമാനം 1.5 കോടി ഡോളറും. (ഏകദേശം 94.5 കോട ി രൂപ)മൂന്നാം വർഷവും ഒന്നാം സ്ഥാനം റോബർട്ട് ഡോണി ജൂനിയറിനാണ്. എട്ടു കോടി ഡോളറാണ് വരുമാനം.

Share.

About Author

Comments are closed.