യുഎഇയുടെ ആദ്യ വിവിധോദ്ദേശ്യ ഉപഗ്രഹമായ ദുബായ്സാറ്റ്-1 ആറാം പിറന്നാള്‍ ആഘോഷത്തിന്റെയും നേട്ടങ്ങളുടെയും ഉയരങ്ങളില്‍. ദുബായ് സാറ്റ് പകര്‍ത്തിയ ചിത്രങ്ങളും കൈമാറിയ വിവരങ്ങളും വിവിധ മേഖലകളില്‍ രാജ്യത്തിനു മുതല്‍ക്കൂട്ട് ആകുകയാണ്.ബഹിരാകാശ രംഗത്ത് യുഎഇയുടെ സാന്നിധ്യം ഉറപ്പിച്ച ദുബായ് സാറ്റ് വണ്ണിന്റെ വിക്ഷേപണം ചൊവ്വാ ദൗത്യം ഉള്‍പ്പെടെയുള്ള മറ്റു വന്പദ്ധതികള്ക്കു കുതിപ്പേകുന്നു. കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയര്‍ന്ന ദുബായ്സാറ്റ്-1 അന്നു മുതല്‍ ഇന്നു വരെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നു. നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പാരിസ്ഥിതിക പഠനം, തീരനിരീക്ഷണം, മണല്‍ക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കല്‍ തുടങ്ങിയവയാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ദ്രുതകര്‍മ വിഭാഗം രൂപീകരിച്ചിട്ടുണ്ട്
ദുബായ്സാറ്റ്-1 ന് ആറാം പിറന്നാൾ
0
Share.