വ്യവസായി വീണ് മരിച്ചു

0

മൊബൈൽ ഫോണിൽ ഫൊട്ടോ എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ പിടിവലിയിൽ ഇന്ത്യൻ വ്യവസായി തലയടിച്ച് വീണ് മരിച്ചു. പ്രതി അറബ് വംശജനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റ്സ് ഹോംസ് റിയൽ എസ്റ്റേറ്റ് ബ്രോക്കേർസ് മാനേജിങ് ഡയറക്ടർ തമിഴ്നാട് രാമനാഥപുരം സ്വദേശി മഹേന്ദ്രൻ യാദവ് ആണ് മരിച്ചത്.ഞായറഴ്ച രാത്രി ദുബായിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ റസ്റ്ററന്റിലാണ് സംഭവമെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡെപ്യുട്ടി കമാൻഡിങ് ജനറൽ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. മഹേന്ദ്രൻ യാദവും ഇന്ത്യയിൽ നിന്നെത്തിയ സുഹൃത്തുക്കളും റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.മഹേന്ദ്രയാദവു തന്റെ ഫോണിൽ സുഹൃത്തുക്കളുടെ ഫൊട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ അവിടെ ഭാര്യാസമേതം ഉണ്ടായിരുന്ന അറബ് വംശജൻ ഇത് തടയുകയും വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു. വാക്കേറ്റം പിടിവലിയിൽ കലാശിച്ചു. അറബം വംശജൻ തള്ളിയപ്പോൾ മഹേന്ദ്രൻ യാദവ് തലയടിച്ച് വീണ് ഗുരുതര പരുക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു.

Share.

About Author

Comments are closed.