വെല്ലുന്ന പ്രകടനവുമായി യൂറോപ്യന് കുട്ടി സര്ക്കസ്

0

പ്രൊഫഷണലുകളെ വെല്ലുന്ന പ്രകടനവുമായി യൂറോപ്യന് കുട്ടി സര്ക്കസ് സന്ദര്ശകരെ ആകര്ഷിക്കുന്നു. ദുബായ് സമ്മര് സര്പ്രൈസസിനോടനുബന്ധിച്ച് ജുമൈറയിലെ മെര്കാറ്റൊ മാളിലാണ് കുട്ടി സംഘത്തിന്റെ വലിയ പ്രകടനം അരങ്ങേറിയത്.മെയ് വഴക്കത്തിലും വേഗത്തിലും മുതിര്ന്നവരെ കവച്ചുവയ്ക്കുകയായിരുന്നു ഈ കുരുന്നു പ്രതിഭകള്. നാലു മുതല് 14 വയസുവരെയുള്ള സംഘത്തിന്റെ ഓരോ പ്രകടനവും ശ്വാസമടക്കിപ്പിടിച്ചാണ് ജനം കണ്ടത്.കുട്ടി കലാകാരാന്മാരുടെ പ്രകടനത്തെ കയ്യടിച്ച് പ്രോല്സാഹിപ്പിക്കുകയായിരുന്നു കൊച്ചു ആരാധകര്. വേനല് വിസ്മയത്തോടനുബന്ധിച്ച് ദുബായ് ഫെസ്റ്റിവല്സ് ആന്ഡ് റീട്ടെയില് എസ്റ്റാബ്ലിഷ്മെന്റ് സംഘടിപ്പിച്ചുവരുന്ന കലാവിരുന്നിന്റെ ഭാഗമാണ് മെര്ക്കാറ്റോ മാളിലെ ഈ സര്ക്കസ് ഫിയസ്റ്റ.ഞായര് ഒഴികെയുള്ള ദിവസങ്ങളില് വൈകിട്ട് 4.15, 6.00, രാത്രി 9.20 എന്നീ സമയങ്ങളിലുള്ള സര്ക്കസ് ഈ മാസം 29 വരെ തുടരും. ഇതിന് പുറമെ മാജിക്, ക്ലൗണ്സ്, പൊയ്ക്കാല് നൃത്തം, ജഗ്ളിങ്, ഫെയ്സ് പെയിന്റിങ്, പ്ലേറ്റ് സ്പിന്നിങ് തുടങ്ങി നിരവധി കലാപരിപാടികളും മെര്കാറ്റൊ മാള് സന്ദര്ശകര്ക്കായി കാഴ്ചവയ്ക്കുന്നു.

Share.

About Author

Comments are closed.