കുളത്തൂപ്പുഴയില്‍ മയിലിറച്ചിയുമായി ഒരാള്‍ പിടിയിലായി.വിദേശ മലയാളിയുടെ വീട്ടില്‍ നിന്നാണ് മയിലിറച്ചി പിടികൂടിയത്. കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള വീട്ടില്‍ ജോണ്‍ ഉമ്മനെയാണ് മയിലിറച്ചിയുമായി പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജോണ്‍ ഉമ്മന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. വീടിന് സമീപത്തുനിന്നും മയില്പ്പീലികള് കണ്ടെടുത്തു. തുടര്‍ന്ന് വീട്ടിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ ഇറച്ചി, വെടിയുണ്ട, കേപ്പ്, പശ, തിരി എന്നിവയും കണ്ടെടുത്തു. വെടിവെച്ച് പിടിച്ച ഇറച്ചിയില്‍ നിന്നും 10 കിലോ ഇറച്ചി കല്ലടയാറ്റില്‍ ഒഴുക്കിക്കളഞ്ഞതായും ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ഇയാള്‍ സമ്മതിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വോഷണം ആരംഭിച്ചു.
കുളത്തൂപ്പുഴയില്‍ മയിലിറച്ചിയുമായി ഒരാള്‍ പിടിയില്‍
0
Share.