എന്സിസി കേഡറ്റ് വെടിയേറ്റ് മരിച്ച സംഭവം ദുരൂഹത തുടരുന്നു

0

എന്സിസി ക്യാമ്പിനിടെ ദുരൂഹ സാഹചര്യത്തില് വെടിയേറ്റ് മരിച്ച കേഡറ്റ് ധനുഷ് കൃഷ്ണയുടെ പോസ്റ്റമോര്ട്ടം ഇന്ന് നടക്കും .കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്ട്ടം. സംഭവത്തെ കുറിച്ച് എന്സിസി അന്വേഷണം തുടങ്ങി. പത്തനാപുരം സെന്സ്റ്റീഫന്സ് കോളേജില് നിന്ന് പരിശീലനത്തിന് കോഴിക്കോട് എത്തിയ ധനുഷ് കൃഷ്ണക്ക് ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് വെടിയേറ്റത്.
തുടര്ന്ന് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച ധനുഷ് വൈകിട്ടോടെ മരിച്ചു. ധനുഷ് സ്വയം വെടിഉതിര്ത്തെന്ന നിലപാടിലാണ് എന്സിസി അധികൃതര്. എന്നാല് സംഭവം ഒന്നരക്ക് നടന്നിട്ടും പൊലീസില് അറിയിക്കാന് വൈകിയത് ദുരൂഹത വര്ദ്ധിപ്പിക്കുന്നു. സ്വയം വെടിപൊട്ടിയതാകാം എന്നാണ് പൊലീസ് പറയുന്നത്. എന്നാല് എങ്ങനെയാണ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്ത് വിദ്യാര്ത്ഥിയുടെ കയ്യില് തോക്ക് വന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നോര്ത്ത് അസിസ്റ്റന്റ് കമ്മീഷണര് ജോസി ചെറിയാനാണ് അന്വേഷണ ചുമതല.വിശദമായ അന്വേഷണത്തിന് ശേഷമേ സംഭവിച്ചതെന്താണെന്ന് വ്യക്തമാവൂ.സെന്സ്റ്റീഫന്സ് കോളേജിലെ രണ്ടാംവര്ഷ ബിരുദ വിദ്യാര്ത്ഥിയായ ധനുഷ് കൃഷ്ണ സ്വാതന്ത്യദിനത്തോടനുബന്ധിച്ചുള്ള പരിശീലനത്തിനാണ് വെസ്റ്റ്ഹില് ബാരക്സിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കൊല്ലം മാലൂര് ശ്രീഹരിയില് രമാദേവിയുടെ മകനാണ് ധനുഷ് കൃഷ്ണ.

Share.

About Author

Comments are closed.