ലൈറ്റ് മെട്രോ പദ്ധതി കൊച്ചി മെട്രോ മാതൃകയില് നടപ്പാക്കും: മുഖ്യമന്ത്രി

0

ലൈറ്റ് മെട്രോ പദ്ധതി കൊച്ചി മെട്രോ മാതൃകയില് നടപ്പാക്കാനാണ് സര്ക്കാര് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. ഇതിന് കേന്ദ്ര സര്ക്കാരിന്റെ അനുമതി വാങ്ങാന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്ര നഗരവികസനമന്ത്രിയെ ഉടന് കാണാനും മന്ത്രിസഭായോഗം തീരുമാനിച്ചു . എയ്ഡഡ് പദവി നല്കിയ ബഡ്സ് സ്കൂളുകളില് 8 കുട്ടികള്ക്ക് ഒരു അധ്യാപകനും പരിശീലകനുമെന്ന അനുപാതവും മന്ത്രിസഭാ യോഗം അംഗീകരിച്ചു.ലൈറ്റ് മെട്രോ പദ്ധതിക്കായി ഡിഎംആര്സിയുടെ റിപ്പോര്ട്ട് അംഗീകരിച്ചിട്ടുണ്ട്. കൊച്ചി മെട്രോ മാതൃകയില് പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര സര്ക്കാരിലേക്ക് അയച്ചു. കേന്ദ്ര തീരുമാനത്തിനനുസരിച്ച് മാറ്റങ്ങള് വേണ്ടിവന്നാല് അത് ചെയ്യും. അനുമതി എത്രയും വേഗം കിട്ടുമെന്നാണ് പ്രതീക്ഷ . പദ്ധതിക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികള് വേഗത്തില് പൂര്ത്തിയാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

Share.

About Author

Comments are closed.