വനിത മാസികയുടെ പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകള് അലംകൃതയുടെ ആദ്യചിത്രം പുറത്തുവന്നു

0

വനിത മാസികയുടെ പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകള് അലംകൃതയുടെ ആദ്യചിത്രം പുറത്തുവന്നു. പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അലംകൃതയുമായി നില്ക്കുന്ന ചിത്രം ആരാധകര്ക്കായി പങ്കുവച്ചത്.പൃഥ്വിരാജിനും ഭാര്യയും മാധ്യമപ്രവര്ത്തകയുമായ സുപ്രിയാ മേനോനും 2014 ഡിസംബറിലാണ് മകള് ജനിച്ചത്. അതിനുശേഷം ആദ്യമായാണു പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള് അലംകൃതയ്ക്കൊപ്പം മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്.വനിത മാസികയുടെ ഓണം പതിപ്പില് പൃഥ്വിസുപ്രിയ ജോഡികള് മകളുടെ വിശേഷങ്ങള് പങ്കുവക്കും. 2011 ഏപ്രില് 25നായിരുന്നു പൃഥ്വിരാജ് സുപ്രിയ വിവാഹം. ബിബിസി ഏഷ്യയുടെ വാര്ത്താ വിഭാഗത്തിലായിരുന്നു പാലക്കാട് സ്വദേശിയായ സുപ്രിയാ മേനോന്.നേരത്തെ ജാതീയതയെ എതിര്ത്തിട്ടുള്ള പൃഥ്വിരാജ് മകള്ക്ക് അലംകൃത മേനോന് എന്നു പേരു നല്കിയതാണ് വിവാദമായിരുന്നു. അലംകൃത മേനോന് എന്ന പേരിലെ മേനോന് വെറും പേരു മാത്രമാണെന്നും തന്റെ ഭാര്യ അവരുടെ ഔദ്യോഗിക ജീവിതത്തില് ഉടനീളം മിസ്.മേനോന് എന്നാണ് അറിയപ്പെട്ടിരുന്നത്.ഇപ്പോഴും പലരും അങ്ങനെതന്നെയാണ് വിളിയ്ക്കുന്നത്. അങ്ങനെ നോക്കുമ്പോള് അലംകൃത മേനോന് പൃഥ്വിരാജ് എന്ന പേരിലെ മേനോന് വെറും പേരു തന്നെയാണെന്ന് പൃഥ്വിരാജ് വിശദീകരിച്ചിരുന്നു.

Share.

About Author

Comments are closed.